ശ്രീശാന്തിന് പിന്തുണയുമായി ബിസിസിഐ

കൊച്ചി: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്ഥിയും മുന് ഇന്ത്യന്താരവുമായ ശ്രീശാന്തിനായി പ്രചാരണത്തിനിറങ്ങുമെന്ന് ബിസിസിഐ സെക്രട്ടറിയും ബിജെപി എംപിയുമായ അനുരാഗ് താക്കൂര്.
 | 

ശ്രീശാന്തിന് പിന്തുണയുമായി ബിസിസിഐ

കൊച്ചി:  തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയും മുന്‍ ഇന്ത്യന്‍താരവുമായ ശ്രീശാന്തിനായി പ്രചാരണത്തിനിറങ്ങുമെന്ന് ബിസിസിഐ സെക്രട്ടറിയും ബിജെപി എംപിയുമായ അനുരാഗ് താക്കൂര്‍.

ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്ന് എല്ലാ പാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ വിലക്ക് നീക്കുന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും പറഞ്ഞു. കോഴ ആരോപണവിധേയനായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന് എംപിയാകാമെങ്കില്‍ ശ്രീശാന്തിന് എം എല്‍ എ ആകാമെന്നും അദ്ദേഹം പറഞ്ഞു.