ബെവ് ക്യൂ ആപ്പ് എത്തുന്നത് വൈകുന്നേരം; ബീറ്റ റിലീസില്‍ നല്‍കിയ ടോക്കണുകള്‍ ഉപയോഗിക്കാനാവില്ല

ബീറ്റ റിലീസില് നല്കിയ ടോക്കണുകള് സാധുവായിരിക്കില്ലെന്നും കമ്പനി അറിയിച്ചു.
 | 
ബെവ് ക്യൂ ആപ്പ് എത്തുന്നത് വൈകുന്നേരം; ബീറ്റ റിലീസില്‍ നല്‍കിയ ടോക്കണുകള്‍ ഉപയോഗിക്കാനാവില്ല

ബെവ് ക്യൂ ആപ്പ് വൈകുന്നേരം എത്തുമെന്ന് ഡവലപ്പര്‍മാരായ ഫെയര്‍കോഡ് ടെക്‌നോളജീസ്. ഫെയിസ്ബുക്ക് പോസ്റ്റിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ആപ്പിന്റെ ബീറ്റ റിലീസ് വിജയകരമായിരുന്നെന്നും ബിവറേജസ് കോര്‍പറേഷന്റെ സ്ഥിരീകരണത്തിന് ശേഷം വൈകുന്നേരത്തോടെ ആപ്പ് പ്ലേസ്റ്റോറിലും ആപ്പ് സ്‌റ്റോറിലും എത്തുമെന്നുമാണ് കമ്പനി അറിയിക്കുന്നത്. ബീറ്റ റിലീസില്‍ നല്‍കിയ ടോക്കണുകള്‍ സാധുവായിരിക്കില്ലെന്നും കമ്പനി അറിയിച്ചു.

Also Read: ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വ്യാജ ബെവ് ക്യൂ ആപ്പ്; ഒറിജിനല്‍ ആപ്പ് ഉപയോഗിച്ച് മദ്യം വാങ്ങുന്നത് ഇങ്ങനെ

രാവിലെ ആപ്പിന്റെ ബീറ്റാ വേര്‍ഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ എത്തിയിരുന്നു. നിരവധി പേര്‍ ഇത് ഡൗണ്‍ലോഡ് ചെയ്യുകയും പലര്‍ക്കും ടോക്കണ്‍ ലഭിക്കുകയും ചെയ്തിരുന്നു. ബുക്ക് ചെയ്ത സമയത്തിന് മുന്‍പുള്ള ടൈം സ്ലോട്ടാണ് ലഭിച്ചതെന്ന പരാതി പലരും സോഷ്യല്‍ മീഡിയയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആപ്പ് നിര്‍മാണ കമ്പനിയായ ഫെയര്‍കോഡ് ടെക്‌നോളജീസ് വിശദീകരണവുമായി രംഗത്തെത്തിയത്.

Also Read: ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വ്യാജ ബെവ് ക്യൂ ആപ്പ്; ഒറിജിനല്‍ ആപ്പ് ഉപയോഗിച്ച് മദ്യം വാങ്ങുന്നത് ഇങ്ങനെ

ആപ്പ് ഇന്ന് പുറത്തിറക്കാനും നാളെ മുതല്‍ മദ്യ വില്‍പന ആരംഭിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു. 3.30ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനം നടത്തും. ആപ്പ് പുറത്തിറക്കുന്നതും ഇതോടനുബന്ധിച്ചായിരിക്കുമെന്നാണ് വിവരം.

Beta release and testing successful.. Actual booking and Token supply will start After the Confirmation from BEVCO today evening.

Nb. All beta release generated tokens will be invalid.

Posted by Faircode Technologies Private Limited on Tuesday, May 26, 2020