ലോക്ക് ഡൗണ്‍; സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കുന്നു

രാജ്യമൊട്ടാകെ ലോക്ക് ഡൗണ് പ്രഖ്യാപിച്ച സാഹചര്യത്തില് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള് അടക്കുന്നു.
 | 
ലോക്ക് ഡൗണ്‍; സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കുന്നു

തിരുവനന്തപുരം: രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടക്കുന്നു. ഔട്ട്‌ലെറ്റുകള്‍ തുറക്കേണ്ടതില്ലെന്ന് ബെവ്‌കോ എംഡി സ്പര്‍ജന്‍ കുമാറിന് എക്‌സൈസ് മന്ത്രി നിര്‍ദേശം നല്‍കി. ബെവ്‌കോയ്ക്ക് 265 ഔട്ട്‌ലെറ്റുകളും കണ്‍സ്യൂമര്‍ഫെഡിന് 6 ഔട്ട്‌ലെറ്റുകളുമാണ് ഉള്ളത്. ഏപ്രില്‍ 21 വരെ ഇവയെല്ലാം അടച്ചിടും.

മദ്യം ഓണ്‍ലൈന്‍ വഴി നല്‍കാനാണ് ആലോചിക്കുന്നത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തീരുമാനങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ അനുസരിച്ചുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ മദ്യം അവശ്യ സേവനങ്ങളില്‍ ഉള്‍പ്പെടുന്നില്ല. അതിനാല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നത് ചട്ടലംഘനമാകാന്‍ സാധ്യതയുള്ളതിനാലാണ് പുതിയ നീക്കം.