കാത്തിരിപ്പിന് ഒടുവില്‍ ബെവ് ക്യൂ ആപ്പ് എത്തി; ഇവിടെ ഡൗണ്‍ലോഡ് ചെയ്യാം

മദ്യവില്പനയ്ക്കുള്ള ബെവ്ക്യൂ ആപ്പ് ഗൂഗിള് പ്ലേസ്റ്റോറില് എത്തി.
 | 
കാത്തിരിപ്പിന് ഒടുവില്‍ ബെവ് ക്യൂ ആപ്പ് എത്തി; ഇവിടെ ഡൗണ്‍ലോഡ് ചെയ്യാം

കാത്തിരിപ്പിന് ഒടുവില്‍ മദ്യവില്‍പനയ്ക്കുള്ള ബെവ്ക്യൂ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ എത്തി. നാളെ രാവിലെ മദ്യവിതരണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് മൊബൈല്‍ ആപ്പ് എത്തിയത്. ആപ്പ് ഇവിടെ ഡൗണ്‍ലോഡ് ചെയ്യാം. വൈകുന്നേരം ആപ്പ് എത്തുമെന്ന് നിര്‍മാണ കമ്പനിയായ ഫെയര്‍കോഡ് ടെക്‌നോളജീസ് അറിയിച്ചിരുന്നു. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങള്‍ മൂലം രാത്രി 10 മണിയോടെയാണ് ആപ്പ് പ്ലേസ്റ്റോറില്‍ എത്തിയത്. വ്യാഴാഴ്ച രാവിലെ മദ്യവിതരണം ആരംഭിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

രാവിലെ 6 മുതല്‍ രാത്രി 10 മണി വരെ ആപ്പില്‍ ബുക്കിംഗ് നടക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ആപ്പ് പ്ലേസ്റ്റോറില്‍ ലൈവാകാന്‍ വൈകിയതിനാല്‍ രാത്രിയും ബുക്കിങ്ങിന് അനുമതി നല്‍കിയിട്ടുണ്ട്. പരിശോധനയ്ക്കായി ഗൂഗിള്‍ കൂടുതല്‍ സമയം എടുത്തതിനാലാണ് ആപ്പ് വൈകിയതെന്നാണ് നിര്‍മാതാക്കളായ ഫെയര്‍കോഡ് ടെക്നോളജീസ് വിശദീകരിക്കുന്നത്.

ടോക്കണ്‍ ലഭിക്കുന്നവര്‍ അതില്‍ നിര്‍ദേശിക്കുന്ന സമയം അനുസരിച്ച് വില്‍പന കേന്ദ്രങ്ങളില്‍ എത്തണം. വില്‍പന കേന്ദ്രത്തില്‍ ടോക്കണ്‍ മറ്റൊരു ആപ്പ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത ശേഷം ആവശ്യമായ ബ്രാന്‍ഡ് പണം നല്‍കി വാങ്ങാവുന്നതാണ്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ മാത്രമേ മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കൂ.