വിനു വി.ജോണിനെ അധിക്ഷേപിച്ച അനിത നായര്‍ക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി; വീഡിയോ കാണാം

ഏഷ്യാനെറ്റ് അവതാരകന് വിനു വി. ജോണിനെ സോഷ്യല് മീഡിയയില് അധിക്ഷേപിച്ച സീരിയല് നടി അനിത നായര്ക്ക് ഭാഗ്യലക്ഷ്മിയുടെ മറുപടി. അനിതയുടെ വീഡിയോ ഒരു വിമര്ശനമാണോ എന്ന് ചിന്തിക്കണമെന്നും ദിലീപിനോടുള്ള ഇഷ്ടം കൊണ്ട് പുറത്തു വിട്ട വീഡിയോ ദിലീപിന് ദ്രോഹം ചെയ്യുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. അനിതയുടെ വീഡിയോയില് അസഭ്യം പറയുന്നതിനെയും ഭാഗ്യലക്ഷ്മി വിമര്ശിക്കുന്നു. ഒരാളെ ഇഷ്ടപ്പെടാത്ത രീതിയില് ഒരാള് പ്രവര്ത്തിക്കുകയോ സംസാരിക്കുകയോ ചെയ്താല് നമ്മള് എങ്ങനെ വിമര്ശിക്കണം. നല്ലരീതിയിലും നല്ല വാക്കുകള്കൊണ്ടും വേണം വിമര്ശിക്കാനെന്ന് ഫേസ്ബുക്ക് പേജില് നല്കിയ വീഡിയോയില് ഭാഗ്യലക്ഷ്മി പറയുന്നു.
 | 

വിനു വി.ജോണിനെ അധിക്ഷേപിച്ച അനിത നായര്‍ക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി; വീഡിയോ കാണാം

ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി. ജോണിനെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ച സീരിയല്‍ നടി അനിത നായര്‍ക്ക് ഭാഗ്യലക്ഷ്മിയുടെ മറുപടി. അനിതയുടെ വീഡിയോ ഒരു വിമര്‍ശനമാണോ എന്ന് ചിന്തിക്കണമെന്നും ദിലീപിനോടുള്ള ഇഷ്ടം കൊണ്ട് പുറത്തു വിട്ട വീഡിയോ ദിലീപിന് ദ്രോഹം ചെയ്യുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. അനിതയുടെ വീഡിയോയില്‍ അസഭ്യം പറയുന്നതിനെയും ഭാഗ്യലക്ഷ്മി വിമര്‍ശിക്കുന്നു. ഒരാളെ ഇഷ്ടപ്പെടാത്ത രീതിയില്‍ ഒരാള്‍ പ്രവര്‍ത്തിക്കുകയോ സംസാരിക്കുകയോ ചെയ്താല്‍ നമ്മള്‍ എങ്ങനെ വിമര്‍ശിക്കണം. നല്ലരീതിയിലും നല്ല വാക്കുകള്‍കൊണ്ടും വേണം വിമര്‍ശിക്കാനെന്ന് ഫേസ്ബുക്ക് പേജില്‍ നല്‍കിയ വീഡിയോയില്‍ ഭാഗ്യലക്ഷ്മി പറയുന്നു.

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ

അനിതയുടെ ഫെയ്‌സ്ബുക്കില്‍ വിഡിയോ കണ്ടിട്ടാണ് ഞാന്‍ സംസാരിക്കുന്നത്. ഞാന്‍ പറയുന്നത് അനിതയ്ക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ എന്നെനിക്ക് അറിയില്ല. അവതാരകനെ വിമര്‍ശിച്ചുകൊണ്ടാണ് ആ വിഡിയോ ഇട്ടിരിക്കുന്നത്. യഥാര്‍ഥത്തില്‍ ആ വിഡിയോ ഒരു വിമര്‍ശനമാണോ എന്ന് സ്വയം ചിന്തിക്കണം. അതില്‍ അനിത പറഞ്ഞിരിക്കുന്നതില്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ഒന്ന് ദിലീപ് എന്ന നടനോടുള്ള ഇഷ്ടം കൊണ്ടാണ് അങ്ങനെയൊരു വിഡിയോ പുറത്ത് വിട്ടത്.

ആ ഇഷ്ടം യഥാര്‍ഥത്തില്‍ ദിലീപിന് ഏറ്റവും ദ്രോഹമാണ് അനിത ചെയ്തിരിക്കുന്നത് അതില്‍ പറയുന്ന ഒരുഭാഗം ഒരുപക്ഷേ ദിലീപേട്ടന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന് സമയം കൊടുക്കണം. പക്ഷേ ഞങ്ങള്‍ ആരും തന്നെ ദിലീപ് തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കുന്നില്ല ഇതെല്ലാം അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണ്. അനിത തന്നെ പറയുന്നു ദിലീപേട്ടന്‍ ഒരു തെറ്റു ചെയ്തു അദ്ദേഹത്തിന് കുറച്ച് സമയം കൊടുക്കൂ എന്ന്. അതില്‍ അനിത പറയുന്ന ന്യായീകരണങ്ങള്‍ ഉണ്ടാവാം.

ഒരാളെ ഇഷ്ടപ്പെടാത്ത രീതിയില്‍ ഒരാള്‍ പ്രവര്‍ത്തിക്കുകയോ സംസാരിക്കുകയോ ചെയ്താല്‍ നമ്മള്‍ എങ്ങനെ വിമര്‍ശിക്കണം. നല്ലരീതിയിലും നല്ല വാക്കുകള്‍കൊണ്ടും വേണം വിമര്‍ശിക്കാന്‍. ഇതിനു മുമ്പ് ഒരു വിഡിയോ കണ്ടിരുന്നു. ലക്ഷ്മി നായരെ വളരെ മോശമായ രീതിയില്‍ അസഭ്യം പറയുന്ന ഒരു വിഡിയോ. യഥാര്‍ഥത്തില്‍ അവിടെ എന്താണ് നടന്നതെന്ന് പൊതുജനങ്ങള്‍ക്ക് അറിയില്ല. അത് അനിതയ്ക്ക് മാത്രമേ അറിയൂ. പൊതുജനം വിഡിയോ കാണുമ്പോള്‍ അനിത ലക്ഷ്മിയെ അസഭ്യം പറയുന്നതാണ് കാണുന്നത്. അവിടെ ആരാണ് ചീത്തയാകുന്നത്. അനിതയാണ് ചീത്തയാകുന്നത്. ലക്ഷ്മി വളരെ നിശബ്ദയായി അത് ആസ്വദിച്ച് ചിരിച്ച് കേട്ടു നില്‍ക്കുന്നു. ആ വീഡിയോയുടെ താഴെ ഓരോരുത്തര്‍ ഇട്ടിരിക്കുന്ന കമന്റ് കണ്ടുനോക്കൂ. അനിത വിചാരിക്കും ആളുകള്‍ ഇത് കേട്ടിട്ട് ആസ്വദിക്കുന്നുണ്ടാവാം.

പക്ഷേ നിങ്ങള്‍ അസഭ്യം പറയുന്ന ലക്ഷ്മിയെ ചീത്തവിളിക്കുന്നവര്‍ ന്യൂനപക്ഷം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഭൂരിപക്ഷം ആളുകളേയും നിങ്ങളെയാണ് ചീത്തവിളിക്കുന്നത് നിങ്ങളുടെ സംസ്‌ക്കാരത്തെ അല്ലെങ്കില്‍ നിങ്ങളുടെ ഭാഷയെ. എന്റെ അഭിപ്രായത്തില്‍ നമ്മള്‍ ഒരാളെ വിമര്‍ശിക്കുമ്പോള്‍ ഭാഷ ഒരു പ്രാധാന വിഷയമാകാറില്ല. ദയവായി സ്ത്രീകളും പുരുഷന്മാരും അസഭ്യം പറയരുത്. പ്രത്യേകിച്ച് സ്ത്രീകള്‍ അമ്മയാണ് മകളാണ് സഹോദരിയാണ്.

ഒരു വാര്‍ത്ത വായിക്കുന്ന വ്യക്തിയെ വിമര്‍ശിച്ചുകൊണ്ടാണ് അനിത ഇത്രയും മോശമായ ഭാഷ ഉപയോഗിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ചാനലില്‍ കൊടുത്തിരിക്കുന്ന ജോലിയാണ് വാര്‍ത്ത വായന. അതിനു ഉത്തരം പറയേണ്ടത് ചാനലിന്റെ മേധാവിയാണ്. അദ്ദേഹം പറയുന്നത് തെറ്റാണെങ്കില്‍ അത് ഖണ്ഡിക്കേണ്ടത് ചാനലിന്റെ മേധാവിയാണ്. അതില്‍ എങ്ങനെ അദ്ദേഹത്തെ കുറ്റം പറയാന്‍ സാധിക്കും. നമുക്ക് വിമര്‍ശിക്കാം അതിനുള്ള അധികാരം നമുക്കെല്ലാവര്‍ക്കും ഉണ്ട്. അദ്ദേഹം പരിധിവിട്ട് തന്നെയാണ് സംസാരിച്ചത് എന്ന് എല്ലാവരേയും പോലെ ഞാനും യോജിക്കുന്നു.

അതിനൊന്നും പ്രതികരിക്കേണ്ട ഭാഷ ഇതല്ല. അവരുടെ ഭാര്യയെ പരാമര്‍ശിക്കുകയും, ഒരാണാണോ എന്ന് ചോദിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ ഭാര്യ വല്ലവന്റേയും കൂടെ പോകും എന്നൊക്കെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ അവഹേളിക്കുകയാണ്. ഇന്ന് നമ്മുടെ മലയാള സിനിമ കേരള സമൂഹത്തിന്റെ മുമ്പില്‍ വലിച്ചു കീറി പോസ്റ്റര്‍ ഒട്ടിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള്‍ ഇവിടെ ഒരു സ്ത്രീയെ എങ്ങനെ സംരക്ഷിക്കാം എന്ന് ഓരോരുത്തര്‍ ആലോചിക്കുമ്പോഴാണ് ഒരു സ്ത്രീ തന്നെ എന്റെ സംസ്‌ക്കാരം ഇതാണ് എന്ന രീതിയില്‍ വളരെ മോശമായ ഭാഷയില്‍ സംസാരിക്കുന്നു. അനിതയുടെ വിഡിയോയില്‍ ഓരോരുത്തര്‍ നിങ്ങളെ പരാമര്‍ശിക്കുന്നത് കാണുമ്പോള്‍ ലജ്ജ എന്നതിലപ്പുറം സങ്കടം തോന്നുന്നു. സിനിമാ ലോകം എന്നുപറയുന്നത് ഒരു കുടുംബമാണ്.

സിനിമാ കുടുംബത്തില്‍ ഒരാളെ അപമാനിക്കുമ്പോള്‍ നമുക്കെല്ലാം വേദനയാണ്. അത് പെണ്‍കുട്ടിയോ ദിലീപോ അനിതയോ ആരും ആകട്ടെ അതൊരു ശരിയായ പ്രവണതയല്ല. നമ്മുടെ പെണ്‍കുട്ടി അപമാനിക്കപ്പെടുന്നു അവരെ സംരക്ഷിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. അവിടെ പുലഭ്യം പറഞ്ഞുകൊണ്ടോ അസഭ്യം പറഞ്ഞുകൊണ്ടോ അല്ല നമ്മള്‍ പ്രതിരോധിക്കേണ്ടത്. സഭ്യമായ ഭാഷയില്‍ സംസ്‌ക്കാരത്തോടുകൂടി പ്രതിരോധിക്കൂ, വിമര്‍ശിക്കൂ അതിനൊരു അന്തസുണ്ട്. അതിനൊരു ഗൗരവമുണ്ട്.

യഥാര്‍ഥത്തില്‍ നല്ല ഭാഷയില്‍ വിമര്‍ശിച്ചിരുന്നെങ്കില്‍ ഞങ്ങളെല്ലാവരും നിങ്ങളോടൊപ്പം നില്‍ക്കുമായിരുന്നു. നമ്മുടെ സിനിമാ ലോകത്ത് ഇങ്ങനെ ഒരു സമൂഹത്തിന്റെ മുമ്പില്‍ പരിഹാസമായി നില്‍ക്കാന്‍ ഇനിയെങ്കിലും നിങ്ങളുടെ ഭാഷ നിങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യണം എന്ന് എന്റെ ഒരു അഭ്യര്‍ഥനയാണ്. ഇങ്ങനെയൊരു വിഡിയോ ഇട്ടതില്‍ എന്നെ ദയവുചെയ്ത് ചീത്ത വിളിക്കരുത് എനിക്ക് കേട്ടാല്‍ മനസിലാകും പക്ഷേ തിരിച്ചു പറയാന്‍ എനിക്ക് കഴിയില്ല. ആരോഗ്യപരമായ വിമര്‍ശനമായി അനിത കരുതണം. കരുതും എന്ന് ഞാന്‍ വിശ്വസിക്കുന്നു.