അഭിമുഖത്തില്‍ പറഞ്ഞ അവസരം മുടക്കിയ വ്യക്തി ദിലീപ് അല്ല; വിശദീകരണവുമായി ഭാമ

തന്റെ അവസരങ്ങള് മുടക്കിയ വ്യക്തി ദിലീപ് അല്ലെന്ന് നടി ഭാമ. ഫേസ്ബുക്ക് പോസ്റ്റിലാണ് വിശദീകരണം. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് തന്റെ അവസരങ്ങള് മുടക്കാന് ഒരാള് ശ്രമിച്ചതായി വെളിപ്പെടുത്തിയത്. തന്നെ സിനിമയില് ഉള്പ്പെടുത്തിയാല് തലവേദനയാകുമെന്നായിരുന്നു ഇയാള് തുടര്ച്ചയായി താന് അഭിനയിച്ച സിനിമകളുടെ സംവിധായകരെ വിളിച്ച് അറിയിച്ചുകൊണ്ടിരുന്നത്. എന്നാല് ആരാണ് ഈ വ്യക്തിയെന്ന് ഭാമ വ്യക്തമാക്കിയിരുന്നില്ല. ദിലീപിനെക്കുറിച്ചാണ് ഈ പരാമര്ശങ്ങളെന്ന് ചില മാധ്യമങ്ങളില് വാര്ത്തകള് വന്നതോടെയാണ് വിശദീകരണവുമായി ഭാമ രംഗത്തെത്തിയത്.
 | 

അഭിമുഖത്തില്‍ പറഞ്ഞ അവസരം മുടക്കിയ വ്യക്തി ദിലീപ് അല്ല; വിശദീകരണവുമായി ഭാമ

തന്റെ അവസരങ്ങള്‍ മുടക്കിയ വ്യക്തി ദിലീപ് അല്ലെന്ന് നടി ഭാമ. ഫേസ്ബുക്ക് പോസ്റ്റിലാണ് വിശദീകരണം. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അവസരങ്ങള്‍ മുടക്കാന്‍ ഒരാള്‍ ശ്രമിച്ചതായി വെളിപ്പെടുത്തിയത്. തന്നെ സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ തലവേദനയാകുമെന്നായിരുന്നു ഇയാള്‍ തുടര്‍ച്ചയായി താന്‍ അഭിനയിച്ച സിനിമകളുടെ സംവിധായകരെ വിളിച്ച് അറിയിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ആരാണ് ഈ വ്യക്തിയെന്ന് ഭാമ വ്യക്തമാക്കിയിരുന്നില്ല. ദിലീപിനെക്കുറിച്ചാണ് ഈ പരാമര്‍ശങ്ങളെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെയാണ് വിശദീകരണവുമായി ഭാമ രംഗത്തെത്തിയത്.

കഴിഞ്ഞയാഴ്ച സിനിമാ മംഗളത്തില്‍ ഭാമയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയത് ദിലീപ് ആണെന്ന് പെല്ലിശേരി എഴുതിയിരുന്നു. വിദേശത്ത് നടന്ന ഷോയില്‍ ഭാമയോട് ദിലീപ് അപമര്യാദയായി പെരുമാറിയെന്നും അതിനെതിരെ പ്രതികരിച്ച ഭാമയ്ക്ക് പിന്നീട് അവസരങ്ങള്‍ കുറഞ്ഞതിന് കാരണം ദിലീപ് ആണെന്നുമായിരുന്നു പെല്ലിശേരി എഴുതിയത്. ഇതിനെയും ഭാമ ഖണ്ഡിക്കുന്നു. ഒരാഴ്ച മുമ്പ് മറ്റൊരു മാധ്യമത്തില്‍ മുതിര്‍ന്ന പത്രലേഖകന്‍ എഴുതിയ റിപ്പോര്‍ട്ടുമായി തനിക്ക് യാതൊരു ബന്ധവുമി്‌ല്ലെന്നും ഭാമ വ്യക്തമാക്കുന്നു.

പോസ്റ്റ് വായിക്കാം

എല്ലാവര്‍ക്കും നമസ്‌കാരം,
ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വാര്‍ത്തയുടെ സത്യാവസ്ഥ നിങ്ങളെ ബോധ്യപ്പെടുത്തുവാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നത്. പ്രമുഖ വാരികയായ ‘വനിതക്ക് ‘ഞാന്‍ നല്‍കിയ ഇന്റര്‍വ്യൂ വിലെ ചില പ്രസക്തഭാഗങ്ങള്‍ ആണ് എല്ലാവര്‍ക്കും തെറ്റിധാരണ നല്‍കാന്‍ കാരണമായതെന്ന് ഞാന്‍ കരുതുന്നു. ‘പ്രസ്തുത വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വ്യക്തി നടന്‍ ദിലീപ് അല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ’.ഒരാഴ്ച മുന്‍പ് മറ്റൊരു മാധ്യമത്തില്‍ മുതിര്‍ന്ന പത്രലേഖകന്‍ എഴുതിയ റിപ്പോര്‍ട്ട് മായി,എനിക്ക് യാതൊരുവിധ ബന്ധവുമില്ലായെന്നും ഇപ്പോള്‍ ഞാന്‍ നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ ബന്ധിപ്പിച്ചു വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹത്തോടെ,
ഭാമ