ഭാവനയുടെ വിവാഹം അടുത്തയാഴ്ച

ചലച്ചിത്രതാരം ഭാവനയുടെ വിവാഹം ഡിസംബര് 22ന് നടക്കും. കന്നട ചലച്ചിത്ര നിര്മാതാവ് നവീന് ആണ് വരന്. തൃശൂരില് വെച്ചായിരിക്കും വിവാഹം. ചടങ്ങില് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. ഈ വര്ഷം ആദ്യമായിരുന്നു വിവാഹ നിശ്ചയം നടന്നത്. അതും അടുപ്പമുള്ളവരുടെ മാത്രം സാന്നിധ്യത്തിലാണ് നടന്നത്.
 | 

ഭാവനയുടെ വിവാഹം അടുത്തയാഴ്ച

ചലച്ചിത്രതാരം ഭാവനയുടെ വിവാഹം ഡിസംബര്‍ 22ന് നടക്കും. കന്നട ചലച്ചിത്ര നിര്‍മാതാവ് നവീന്‍ ആണ് വരന്‍. തൃശൂരില്‍ വെച്ചായിരിക്കും വിവാഹം. ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. ഈ വര്‍ഷം ആദ്യമായിരുന്നു വിവാഹ നിശ്ചയം നടന്നത്. അതും അടുപ്പമുള്ളവരുടെ മാത്രം സാന്നിധ്യത്തിലാണ് നടന്നത്.

വിവാഹം ഒക്ടോബറില്‍ നടക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും പിന്നീട് മാറ്റിവെച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഭാവനയുടെ വിവാഹം മുടങ്ങിയെന്ന മട്ടില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയും പിന്നീട് അത് നിഷേധിച്ചുകൊണ്ട് താരവുമായി അടുത്ത വൃത്തങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഭാവന അഭിനയിച്ച ആദ്യ കന്നഡ ചിത്രമായ റോമിയോയുടെ നിര്‍മാതാവാണ് നവീന്‍. ഈ ബന്ധം പിന്നീട് പ്രണയത്തിലെത്തുകയും പിന്നീട് വിവാഹം നിശ്ചയിക്കുകയുമായിരുന്നു. വിവാഹം വലിയ ചടങ്ങായി നടത്താനായിരുന്നു ആദ്യം ഉദ്ദേശിച്ചതെങ്കിലും പിന്നീട് ലളിതമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.