നടന്‍ ഭഗത് മാനുവല്‍ വീണ്ടും വിവാഹിതനായി

നടന് ഭഗത് മാനുവല് വീണ്ടും വിവാഹിതനായി.
 | 
നടന്‍ ഭഗത് മാനുവല്‍ വീണ്ടും വിവാഹിതനായി

കൊച്ചി: നടന്‍ ഭഗത് മാനുവല്‍ വീണ്ടും വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ഷെലിന്‍ ചെറിയാന്‍ ആണ് വധു. ആദ്യ ഭാര്യയായ ഡാലിയയില്‍ നിന്ന് വിവാഹമോചനം നേടിയ ഭഗത്തിന്റെ രണ്ടാം വിവാഹമാണ് ഇത്. ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്.

ഇനിയുള്ള യാത്രയില്‍ കൂട്ട് വരാന്‍ ഒരാള്‍ കൂടി, ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണം എന്ന് ഫെയിസ്ബുക്കില്‍ വിവാഹ വിവരം പങ്കുവെച്ചുകൊണ്ട് ഭഗത് കുറിച്ചു. കുട്ടികള്‍ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

നടന്‍ ഭഗത് മാനുവല്‍ വീണ്ടും വിവാഹിതനായി നടന്‍ ഭഗത് മാനുവല്‍ വീണ്ടും വിവാഹിതനായി

മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ സംഘത്തിലെ അംഗമാണ് ഭഗത് മാനുവല്‍. പിന്നീട് തട്ടത്തിന്‍ മറയത്ത്, ഒരു വടക്കന്‍ സെല്‍ഫി, ഉയരെ, ആട് ഒരു ഭീകരജീവിയാണ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തി.