Friday , 23 August 2019
News Updates

‘ഋതുമതിയെ ആചാര മതിലാല്‍ തടഞ്ഞിടും ആര്യവേദസസല്ലിതയ്യന്‍’; ബിജിബാലിന്റെ അയ്യപ്പഭക്തിഗാനം വൈറല്‍

ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ തുടരുമ്പോള്‍ വ്യത്യസ്തമായ ഒരു അയ്യപ്പഭക്തിഗാനം വൈറലാകുന്നു. അയ്യപ്പനെക്കുറിച്ചുള്ള വര്‍ണ്ണനകളില്‍ ഋതുമതിയെ ആചാര മതിലാല്‍ തടയുന്ന ആര്യവേദസല്ല അയ്യപ്പന്‍ എന്ന വരിയാണ് ഭക്തിഗാന ആല്‍ബത്തെ വ്യത്യസ്തമാക്കുന്നത്. സംഗീത സംവിധായകന്‍ ബിജിബാലും ഗാനരചയിതാവ് ഹരിനാരായണനും ചേര്‍ന്ന് തയ്യാറാക്കിയ ആല്‍ബത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അതേസമയം യൂട്യൂബില്‍ റിലീസ് ചെയ്ത ആല്‍ബത്തില്‍ ഒട്ടേറെപ്പേര്‍ പ്രതിഷേധവും രേഖപ്പെടുത്തിയിട്ടുണ്ട്. ഹരിനാരായണനും ബിജിബാലും പാടി അഭിനയിച്ചിരിക്കുന്ന ഗാനം ബോധി സൈലന്റ് സ്‌കേപ്പാണ് പുറത്തിറക്കിയിരിക്കുന്നത്.

ഗാനം കാണാം

DONT MISS