പക്ഷിപ്പനി: മൂന്ന് ജില്ലകൾക്ക് ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്ന് ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകി. ആലപ്പുഴ, പത്തംനംതിട്ട, കോട്ടയം ജില്ലകൾക്കാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
 | 
പക്ഷിപ്പനി: മൂന്ന് ജില്ലകൾക്ക് ജാഗ്രതാ നിർദേശം

 

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്ന് ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകി. ആലപ്പുഴ, പത്തംനംതിട്ട, കോട്ടയം ജില്ലകൾക്കാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ ആലപ്പുഴയിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നു.

കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനിയെ തുടർന്നാണെന്ന് സ്ഥിരീകരണത്തെ തുടർന്നാണ് നടപടി. കേന്ദ്ര മൃഗസംരക്ഷണ വകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എവിയൻ ഇൻഫ്‌ളുവൻസ വൈറസാണ് പനിയ്ക്ക് കാരണം. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലെ പരിശോധനയിലാണ് ഇക്കാര്യം ഉറപ്പായത്.

ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും രോഗബാധ നേരിടാൻ മരുന്നുകൾ ഉടൻ തന്നെ എത്തിക്കുമെന്നും ആരോഗ്യമന്ത്രി വി.എസ്.ശിവകുമാർ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി നാളെ തിരുവനന്തപുരത്ത് അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.