ബിഷപ്പിനെ രണ്ടു ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടും; അറസ്റ്റ് വിവരം അഭിഭാഷകനെ അറിയിച്ചു

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്ന കാര്യം ബിഷപ്പിന്റെ അഭിഭാഷകനെ അറിയിച്ചു. പഞ്ചാബിലെ അഭിഭാഷകന്റെ ഓഫീസിലാണ് ഇക്കാര്യം അറിയിച്ചതായാണ് വിവരം. അറസ്റ്റിനു ശേഷം ബിഷപ്പിനെ രണ്ടു ദിവസം കസ്റ്റഡിയില് ആവശ്യപ്പെടുമെന്ന് അഭിഭാഷകനായ മന്ദീപ് സിങ്ങിനെ പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്യുകയാണെന്നും മറ്റു നടപടികള് സ്വീകരിക്കാമെന്നുമാണ് അറിയിപ്പ്.
 | 

ബിഷപ്പിനെ രണ്ടു ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടും; അറസ്റ്റ് വിവരം അഭിഭാഷകനെ അറിയിച്ചു

കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്ന കാര്യം ബിഷപ്പിന്റെ അഭിഭാഷകനെ അറിയിച്ചു. പഞ്ചാബിലെ അഭിഭാഷകന്റെ ഓഫീസിലാണ് ഇക്കാര്യം അറിയിച്ചതായാണ് വിവരം. അറസ്റ്റിനു ശേഷം ബിഷപ്പിനെ രണ്ടു ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് അഭിഭാഷകനായ മന്‍ദീപ് സിങ്ങിനെ പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്യുകയാണെന്നും മറ്റു നടപടികള്‍ സ്വീകരിക്കാമെന്നുമാണ് അറിയിപ്പ്.

അതിനിടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. അറസ്റ്റ് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ വൈക്കം കോടതിയിലായിരിക്കും ഹാജരാക്കുക. ഇതിനായി എസ്‌കോര്‍ട്ട് വാഹനങ്ങള്‍ തയ്യാറാക്കി.