ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടനില്ലെന്ന സൂചന നല്‍കി അന്വേഷണ സംഘം

കന്യാസ്ത്രീ പീഡനക്കേസില് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടനില്ലെന്ന സൂചന നല്കി അന്വേഷണ സംഘം. മുന്കൂര് ജാമ്യാപേക്ഷയില് വാദം കേള്ക്കുന്നത് മാറ്റിക്കൊണ്ട് കൂടുതല് സമയമനുവദിച്ച ഹൈക്കോടതി നടപടിയുടെ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നാളെയാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. വൈക്കത്തു വെച്ചായിരിക്കും ചോദ്യം ചെയ്യലെന്നാണ് സൂചന.
 | 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടനില്ലെന്ന സൂചന നല്‍കി അന്വേഷണ സംഘം

കൊച്ചി: കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടനില്ലെന്ന സൂചന നല്‍കി അന്വേഷണ സംഘം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് മാറ്റിക്കൊണ്ട് കൂടുതല്‍ സമയമനുവദിച്ച ഹൈക്കോടതി നടപടിയുടെ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നാളെയാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. വൈക്കത്തു വെച്ചായിരിക്കും ചോദ്യം ചെയ്യലെന്നാണ് സൂചന.

എന്തെങ്കിലും വിധത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചോദ്യം ചെയ്യല്‍ വൈക്കത്തു നിന്നും മാറ്റും. രാവിലെ 10 മണി മുതല്‍ ചോദ്യം ചെയ്യല്‍ ആരംഭിക്കും. ചോദ്യം ചെയ്യലിനായി മൂന്നു ദിവസം വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ബിഷപ്പ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സെപ്റ്റംബര്‍ 25ലേത്ത് മാറ്റിയിരുന്നു. അറസ്റ്റ് സംബന്ധിച്ച് അന്വേഷണ സംഘത്തിന് തീരുമാനമെടുക്കാമെന്നായിരുന്നു കോടതി അറിയിച്ചത്. നാളെ നടക്കുന്ന ചോദ്യം ചെയ്യലിനു ശേഷം ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.