ബിഷപ്പ് ഫ്രാങ്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ 25-ാം തിയതിയിലേക്ക് മാറ്റി

കന്യാസ്ത്രീ പീഡനക്കേസില് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല് നല്കിയ മുന്കൂര് ജാമ്യ ഹര്ജി 25ന് പരിഗണിക്കും. ബിഷപ്പിനെ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് സംബന്ധിച്ച് അന്വേഷണോദ്യോഗസ്ഥന് തീരുമാനമെടുക്കാമെന്ന് ഡയറക്ടര് ജനറല് ഓഫ് പ്രോസിക്യൂഷന് വ്യക്തമാക്കി.
 | 

ബിഷപ്പ് ഫ്രാങ്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ 25-ാം തിയതിയിലേക്ക് മാറ്റി

കൊച്ചി: കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി 25ന് പരിഗണിക്കും. ബിഷപ്പിനെ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് സംബന്ധിച്ച് അന്വേഷണോദ്യോഗസ്ഥന് തീരുമാനമെടുക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ഹര്‍ജിയില്‍ കോടതിയിലെ നടപടിക്രമങ്ങള്‍ ഒരു മിനിറ്റ് മാത്രമാണ് നീണ്ടത്. അറസ്റ്റ് തടയണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ ചോദ്യം ചെയ്യലിനു ശേഷം വേണമെങ്കില്‍ അന്വേഷണ സംഘത്തിന് ബിഷപ്പിനെ അറസ്റ്റ് ചെയ്യാം. നാളെ രാവിലെയാണ് ചോദ്യം ചെയ്യലിന് ബിഷപ്പ് ഹാജരാകേണ്ടത്.

അതിനു മുമ്പായി മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീരുമാനം എടുക്കണമെന്നായിരുന്നു ബിഷപ്പിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ രാവിലെ ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് ഹര്‍ജി ഉച്ചയ്ക്കു ശേഷം പരിഗണിക്കുകയായിരുന്നു.

മിഷണറീസ് ഓഫ് ജീസസില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളും അധികാരത്തര്‍ക്കവുമാണ് കേസിന് കാരണമായതെന്നാണ് ബിഷപ്പ് വാദിക്കുന്നത്. കന്യാസ്ത്രീക്ക് തന്നോട് വ്യക്തിവിരോധമാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബിഷപ്പ് പറയുന്നു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേക്ക് തിരിച്ചതായും വിവരമുണ്ട്.