‘ചീനാറിന്‍ തോട്ടം മുഴുവന്‍ ചോര മണക്കുന്നേ..’; പാട്ടില്‍ പ്രതിഷേധം തീര്‍ത്ത് ബിജിബാല്‍, വീഡിയോ

പൗരത്വ നിയമ ഭേദഗതിക്കും ഇന്ത്യന് ഭരണഘടന നേരിടുന്ന വെല്ലുവിളികള്ക്കുമെതിരെ പാട്ടില് പ്രതിഷേധം തീര്ത്ത് സംഗീത സംവിധായകന് ബിജിബാല്.
 | 
‘ചീനാറിന്‍ തോട്ടം മുഴുവന്‍ ചോര മണക്കുന്നേ..’; പാട്ടില്‍ പ്രതിഷേധം തീര്‍ത്ത് ബിജിബാല്‍, വീഡിയോ

പൗരത്വ നിയമ ഭേദഗതിക്കും ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ക്കുമെതിരെ പാട്ടില്‍ പ്രതിഷേധം തീര്‍ത്ത് സംഗീത സംവിധായകന്‍ ബിജിബാല്‍. ഗാനരചയിതാവ് ഹരിനാരായണന്‍ രചിച്ച് ബിജിബാല്‍ ഈണം നല്‍കി ആലപിച്ച ‘ചീനാറിന്‍ തോട്ടം മുഴുവന്‍ ചോര മണക്കുന്നേ..’ എന്ന ഗാനം ബിജിബാല്‍ പുറത്തു വിട്ടു. ബോധി സൈലന്റ് സ്‌കേപ്പിന്റെ യൂട്യൂബ് ചാനലിലും ബിജിബാലിന്റെ ഫെയിസ്ബുക്ക് പേജിലുമാണ് ഗാനം പ്രത്യക്ഷപ്പെട്ടത്.

പൗരത്വ നിയമ ഭേദഗതി ഉള്‍പ്പെടെ ഭരണഘടനയ്ക്കും മതേതര ശബ്ദങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ന്നു കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തെരുവിലും ക്യാമ്പസുകളിലും ശബ്ദിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് ഈ ഗാനമെന്ന് പാട്ടിന് ആമുഖമായി കുറിച്ചിരിക്കുന്നു. റസല്‍ പരീത് ആണ് ലിറിക്കല്‍ വീഡിയോ ഒരുക്കിയിരിക്കുന്നത്.

വീഡിയോ കാണാം

"ചീനാറിൻ തോട്ടം മുഴുവൻ ചോര മണക്കുന്നേ.."#SayNoToCAAlyrics by Hari Narayanan BKmusic and sung by Bijibal Maniyilkeyboard programmed by Jibin Gopallyric video by Razal Pareed#BodhiSilentScapehttps://youtu.be/dcP9EefAYuA

Posted by Bijibal Maniyil on Saturday, January 11, 2020