മനോജിന്റെ കൊലപാതകം സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം: ബിജെപി

ആർഎസ്എസ് നേതാവ് മനോജിന്റെ കൊലപാതകം സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയെ കാണും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ കാണുക. സിബിഐയ്ക്ക് അന്വേഷണം വിടാൻ സംസ്ഥാനം കേന്ദ്രത്തിന് ശുപാർശ ചെയ്യണമെന്ന് നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. സംഭവത്തെ കുറച്ച് സിബിഐ അന്വേഷിക്കണമെന്ന് ആർഎസ്എസ് കേന്ദ്രനേതൃത്വം തന്നെ കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനോട് ആവശ്യപ്പെടിരുന്നു.
 | 

മനോജിന്റെ കൊലപാതകം സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം: ബിജെപികണ്ണൂർ: ആർഎസ്എസ് നേതാവ് മനോജിന്റെ കൊലപാതകം സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയെ കാണും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ കാണുക. സിബിഐയ്ക്ക് അന്വേഷണം വിടാൻ സംസ്ഥാനം കേന്ദ്രത്തിന് ശുപാർശ ചെയ്യണമെന്ന് നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. സംഭവത്തെ കുറച്ച് സിബിഐ അന്വേഷിക്കണമെന്ന് ആർഎസ്എസ് കേന്ദ്രനേതൃത്വം തന്നെ കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനോട് ആവശ്യപ്പെടിരുന്നു.

കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചാണ് ഏറ്റെടുത്തിരുന്നത്. എ.ഡി.ജി.പി അനന്തകൃഷ്ണന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ എസ്.പി. കെ.വി.സന്തോഷ്‌കുമാർ, കോഴിക്കോട് നോർത്ത് എ.സി.പി ജോസിചെറിയാൻ, തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈ. എസ്.പിയായ എം.ജെ.സോജൻ, തളിപറമ്പ് ഡിവൈ എസ്.പി: കെ.എസ്.സുദർശൻ എന്നിവരാണ് സംഘത്തിലുള്ളത്. ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസ് അന്വേഷിച്ച രീതിയിലാവും ഈകേസും അന്വേഷിക്കുക. കണ്ണൂരിൽ പ്രത്യേക ക്യാമ്പ് ഓഫിസ് തുറന്നാവും അന്വേഷണം നടത്തുക. കൊലപാതകവുമായി ബന്ധപ്പെട്ട് വിക്രമൻ, നമ്പിടി ജിതിൻ എന്നിവരെ നേരത്തെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.