മുരളി വധം: ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ

കുമ്പളയിൽ സി.പി.എം പ്രവർത്തകൻ മുരളിയെ കൊലപ്പെടുത്തിയ കേസിൽ ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ. കുമ്പള സ്വദേശി മിഥുനെയാണ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി ശരത്തടക്കമുള്ളവർക്കായി അന്വേഷണം പോലീസ് ഊർജിതമാക്കി.
 | 
മുരളി വധം: ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ


കാസർകോട്: 
കുമ്പളയിൽ സി.പി.എം പ്രവർത്തകനായ മുരളിയെ കൊലപ്പെടുത്തിയ കേസിൽ ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ. കുമ്പള സ്വദേശി മിഥുനെയാണ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി ശരത്തടക്കമുള്ളവർക്കായി അന്വേഷണം പോലീസ് ഊർജിതമാക്കി.

സി.പി.എം ശാന്തിപ്പള്ളം ബ്രാഞ്ച് കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗവുമായിരുന്ന മുരളി തിങ്കളാഴ്ച്ചയാണ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘം മുരളി സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ മുരളിയെ കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.