ബി.ജെ.പി ഹര്‍ത്താല്‍; പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ ആക്രമണം; തീയേറ്ററുകള്‍ അടപ്പിച്ചു

സംസ്ഥാന വ്യാപകമായ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്ത്താല് ജനജീവിതം സ്തംഭിപ്പിച്ചു. യാത്രക്കാരായ ആയിരങ്ങളാണ് പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. പാലക്കാട് കെ.എസ്.ആര്.ടി.സി ബസുകള്ക്ക് നേരെ ഹര്ത്താല് അനുകൂലികള് കല്ലെറിഞ്ഞു. 5ഓളം ബസുകളുടെ ചില്ലുകള് പൂര്ണമായും തകര്ന്നിട്ടുണ്ട്. നിര്ത്തിയിട്ട ബസുകള്ക്ക് നേരെയാണ് ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞത്. ഹര്ത്താല് പ്രഖ്യാപിച്ചതറിയാതെ ഇതര സംസ്ഥാനങ്ങളില് നിന്നെത്തിയ അയ്യപ്പ ഭക്തരും പലയിടങ്ങളിലായി കുടുങ്ങി കിടക്കുകയാണ്.
 | 
ബി.ജെ.പി ഹര്‍ത്താല്‍; പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ ആക്രമണം; തീയേറ്ററുകള്‍ അടപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനജീവിതം സ്തംഭിപ്പിച്ചു. യാത്രക്കാരായ ആയിരങ്ങളാണ് പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. 5ഓളം ബസുകളുടെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. നിര്‍ത്തിയിട്ട ബസുകള്‍ക്ക് നേരെയാണ് ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞത്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചതറിയാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അയ്യപ്പ ഭക്തരും പലയിടങ്ങളിലായി കുടുങ്ങി കിടക്കുകയാണ്.

തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഇന്നത്തെ ഹര്‍ത്താല്‍. വേണുഗോപാലന്‍ നായര്‍ ജീവിത പ്രശ്‌നങ്ങള്‍ മൂലമാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്ന് മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ വേണുഗോപാലന്‍ നായര്‍ അയ്യപ്പ ഭക്തനാണെന്നാണ് ബി.ജെ.പിയുടെ വാദം.

മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ റിലീസിന്റെ ഭാഗമായി പുലര്‍ച്ചെ നടത്തിയ പ്രത്യേക ഷോ ഹൗസ്ഫുള്ളായിരുന്നു. ബി.ജെ.പിയുടെ പ്രതിഷേധത്തേത്തുടര്‍ന്ന് തിരുവനന്തപുരത്തും തീയേറ്ററുകള്‍ അടച്ചിടേണ്ടി വന്നു. മോഹന്‍ലാല്‍-ശ്രീകുമാര്‍ നായര്‍ കൂട്ടുക്കെട്ടിലൊരുങ്ങുന്ന ഒടിയന്‍ ഇന്നാണ് റിലീസ് ചെയ്തത്. ബി.ജെ.പി ഹര്‍ത്താലിനെതിരെ മോഹന്‍ലാല്‍ ഫാന്‍സ് രംഗത്ത് വന്നിട്ടുണ്ട്.

ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധി വന്നശേഷം ബി.ജെ.പി.യും സംഘപരിവാര്‍ സംഘടനകളും നടത്തുന്ന ആറാമത്തെ ഹര്‍ത്താലാണ് വെള്ളിയാഴ്ചത്തേത്. ആശുപത്രികളിലേക്ക് യാത്രകള്‍ നടത്തുന്ന നിരവധി പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. പ്രധാന നഗരങ്ങളിലെല്ലാം ഹര്‍ത്താല്‍ അനുകൂലികള്‍ പ്രതിഷേധം നടത്തുകയാണ്. വാഹനങ്ങള്‍ തടയുകയോ നിര്‍ബന്ധമായി കടകള്‍ അടപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ഉടന്‍തന്നെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്.