ബി.ജെ.പി ഹർത്താൽ പൂർണ്ണം

ബാർകോഴ കേസിൽ മന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണം. രാവിലെ ആറു മുതൽ വൈകിട്ട് ആറു മണി വരെയായിരുന്നു ഹർത്താൽ. ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിൽ ഇറങ്ങിയത്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
 | 

ബി.ജെ.പി ഹർത്താൽ പൂർണ്ണം
തിരുവനന്തപുരം:
ബാർകോഴ കേസിൽ മന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണം. രാവിലെ ആറു മുതൽ വൈകിട്ട് ആറു മണി വരെയായിരുന്നു ഹർത്താൽ. ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിൽ ഇറങ്ങിയത്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ബിജെപിയുടെ നേതൃത്വത്തിൽ രാവിലെ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. അവശ്യ സർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു.