സവര്‍ക്കറുടെ മാപ്പപേക്ഷ സ്വാതന്ത്ര്യ സമരത്തിനുവേണ്ടി; ചാനല്‍ ചര്‍ച്ചയില്‍ പരിഹാസ്യനായി ജെ.ആര്‍.പദ്മകുമാര്‍

ചാനല് ചര്ച്ചയില് പരിഹാസ്യനായി ബിജെപി നേതാവ് ജെ.ആര്.പദ്മകുമാര്. സവര്ക്കര് മാപ്പെഴുതിക്കൊടുത്തത് സ്വാതന്ത്ര്യ സമരത്തില് പങ്കെടുക്കാനായിരുന്നെന്ന പരാമര്ശമാണ് ചര്ച്ചയില് പങ്കെടുത്തവരെ ചിരിപ്പിച്ചത്. വി.ഡി.സവര്ക്കര് ആറ് തവണ മാപ്പെഴുതി കൊടുത്തെന്നും തിരിച്ചെത്തിയ ശേഷം അദ്ദേഹം സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുകയായിരുന്നുവെന്നുമാണ് പദ്മകുമാര് പറഞ്ഞത്. മനോരമ ന്യൂസിന്റെ ചര്ച്ചയാണ് ചിരിക്ക് വഴിമാറിയത്.
 | 

സവര്‍ക്കറുടെ മാപ്പപേക്ഷ സ്വാതന്ത്ര്യ സമരത്തിനുവേണ്ടി; ചാനല്‍ ചര്‍ച്ചയില്‍ പരിഹാസ്യനായി ജെ.ആര്‍.പദ്മകുമാര്‍

ചാനല്‍ ചര്‍ച്ചയില്‍ പരിഹാസ്യനായി ബിജെപി നേതാവ് ജെ.ആര്‍.പദ്മകുമാര്‍. സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്തത് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാനായിരുന്നെന്ന പരാമര്‍ശമാണ് ചര്‍ച്ചയില്‍ പങ്കെടുത്തവരെ ചിരിപ്പിച്ചത്. വി.ഡി.സവര്‍ക്കര്‍ ആറ് തവണ മാപ്പെഴുതി കൊടുത്തെന്നും തിരിച്ചെത്തിയ ശേഷം അദ്ദേഹം സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുകയായിരുന്നുവെന്നുമാണ് പദ്മകുമാര്‍ പറഞ്ഞത്. മനോരമ ന്യൂസിന്റെ ചര്‍ച്ചയാണ് ചിരിക്ക് വഴിമാറിയത്.

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിന്റെ പേരില്‍ ബ്രിട്ടീഷുകാരോട് മാപ്പ് അപേക്ഷിച്ച നേതാവ് ഏത് സംഘടനയിലാണ് എന്ന് അവതാരക ഷാനിയുടെ ചോദ്യത്തിന് മറുപടിയായാണ് പദ്മകുമാര്‍ ഇങ്ങനെ പറഞ്ഞത്. തന്റെ ജീവിതം ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടമായതിനാലാണ് സവര്‍ക്കര്‍ ഇപ്രകാരം ചെയ്തതെന്നായിരുന്നു പദ്മകുമാറിന്റെ ന്യായീകരണം.

ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി സ്‌കൂളുകളില്‍ ആഘോഷിക്കാന്‍ സര്‍ക്കുലര്‍ അയച്ച ഡിപിഐയുടെ നടപടിയെക്കുറിച്ചായിരുന്നു ചര്‍ച്ച. രാഷ്ട്രനിര്‍മാണത്തില്‍ ദീന്‍ദയാല്‍ ഉപാധ്യായ വഹിച്ച പങ്കെന്തായിരുന്നു എന്ന ചോദ്യത്തിന് മറുപടിയായി ദീന്‍ദയാല്‍ ഉപാധ്യായയുടെ ആശയങ്ങളില്‍ നിങ്ങള്‍ക്ക് എതിര്‍പ്പ് എന്തിനാണ് എന്ന് ചോദിച്ചുകൊണ്ടാണ് പദ്മകുമാര്‍ തുടങ്ങിയത്.

ഇന്ത്യയുടെ രാഷ്ട്രനിര്‍മാണത്തില്‍ കാള്‍ മാര്‍ക്‌സ് ചെയ്ത കാര്യങ്ങള്‍ എന്തായിരുന്നുവെന്ന് ചോദിച്ച പദ്മകുമാര്‍ മാര്‍ക്‌സിയന്‍ ഫിലോസഫി ഇവിടെ പഠിപ്പിക്കുന്നില്ലേ എന്ന് ചോദിച്ചതോടെ പാനലിലുണ്ടായിരുന്നവര്‍ക്ക് ചിരിപൊട്ടിത്തുടങ്ങി. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ സ്വാതന്ത്ര്യ സമരം ചെയ്ത് ബ്രിട്ടീഷുകാരെ തുരത്തിയത് ആരാണെന്ന ചോദ്യത്തിന് ഇന്ത്യയിലെ ജനങ്ങള്‍ എന്നായിരുന്നു മറുപടി. സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തത് കമ്യൂണിസ്റ്റുകാരാണെന്നും പദ്മകുമാര്‍ പറഞ്ഞു. ഇതോടെയാണ് സവര്‍ക്കറുടെ മാപ്പപേക്ഷ ചര്‍ച്ചയില്‍ പൊങ്ങിവന്നത്.

വീഡിയോ കാണാം