ശോഭാ സുരേന്ദ്രന്‍ നടത്തിയത് പാര്‍ട്ടിയോടുള്ള വെല്ലുവിളി; അച്ചടക്കലംഘനമെന്ന് ബിജെപി വിലയിരുത്തല്‍

ശോഭാ സുരേന്ദ്രന് നടത്തിയ പരസ്യപ്രതികരണം പാര്ട്ടിയോടുള്ള വെല്ലുവിളിയെന്ന് വിലയിരുത്തി ബിജെപി സംസ്ഥാന നേതൃത്വം.
 | 
ശോഭാ സുരേന്ദ്രന്‍ നടത്തിയത് പാര്‍ട്ടിയോടുള്ള വെല്ലുവിളി; അച്ചടക്കലംഘനമെന്ന് ബിജെപി വിലയിരുത്തല്‍

ശോഭാ സുരേന്ദ്രന്‍ നടത്തിയ പരസ്യപ്രതികരണം പാര്‍ട്ടിയോടുള്ള വെല്ലുവിളിയെന്ന് വിലയിരുത്തി ബിജെപി സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന പ്രഖ്യാപനവും സെക്രട്ടറിയേറ്റിന് മുന്‍പില്‍ ശോഭ നടത്തിയ ഒറ്റയാള്‍ സമരവും അച്ചടക്കലംഘനമാണെന്നും നേതൃത്വം വിലയിരുത്തുന്നു. സ്ഥാനാര്‍ത്ഥികളെ അന്തിമമായി തീരുമാനിക്കുന്നത് ദേശീയ നേതൃത്വമണെന്ന് അറിഞ്ഞുകൊണ്ടാണ് ശോഭാ സുരേന്ദ്രന്‍ പരസ്യപ്രതികരണം നടത്തിയത്.

ഇത് പാര്‍ട്ടിയോടുള്ള വെല്ലുവിൡയാണ്. ബിജെപിയില്‍ ഭിന്നത തുടരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം ഇതിന് പിന്നിലുണ്ട്. പാര്‍ട്ടിയുടെ പിന്തുണയില്ലാതെ സെക്രട്ടറിയേറ്റിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തുന്നത് പാര്‍ട്ടിയോടുള്ള തുറന്ന യുദ്ധമാണെന്നും ബിജെപി നേതൃത്വം വിലയിരുത്തുന്നു.

ശോഭ നടത്തിയ സമരത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പ്രതികരിച്ചത്. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് കേന്ദ്ര നേതൃത്വമാണെന്നും മത്സരിക്കാനില്ലെന്ന ശോഭയുടെ പ്രസ്താവനയോടുള്ള പ്രതികരണമായി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.