ബിജെപി ഓഫീസിലേക്ക് ബോംബേറ് നടന്നത് 8 മണിക്ക് ശേഷം; യുവമോര്‍ച്ച നേതാവ് ഫേസ്ബുക്കില്‍ പ്രതിഷേധിച്ചത് 6.30ന്; ഗൂഢാലോചനയെന്ന് സിപിഎം നേതാവ്

രാത്രി 8 മണിക്കു ശേഷമുണ്ടായ ബോംബേറില് വൈകുന്നേരം 6.30ന് തന്നെ പ്രതിഷേധമറിയിച്ച് യുവമോര്ച്ച നേതാവ്. തിരുവനന്തപുരത്ത് ബുധനാഴ്ച രാത്രി ബിജെപി ഓഫീസിനു നേരെ ബോംബേറ് ഉണ്ടായത് രാത്രി 8 മണിക്കാണെങ്കിലും വൈകുന്നേരം 6.30ന് പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് പോസ്റ്റില് യുവമോര്ച്ചയുടെ കഴക്കൂട്ടം മണ്ഡലത്തിലെ നേതാവും വി.മുരളീധരന്റെ അടുപ്പക്കാരനുമായ ജയദേവ് ഹരീന്ദ്രന് നായരാണ് ബോംബേറിനെതിരെ പ്രതിഷേധിക്കുന്നത്.
 | 

ബിജെപി ഓഫീസിലേക്ക് ബോംബേറ് നടന്നത് 8 മണിക്ക് ശേഷം; യുവമോര്‍ച്ച നേതാവ് ഫേസ്ബുക്കില്‍ പ്രതിഷേധിച്ചത് 6.30ന്; ഗൂഢാലോചനയെന്ന് സിപിഎം നേതാവ്

തിരുവനന്തപുരം: രാത്രി 8 മണിക്കു ശേഷമുണ്ടായ ബോംബേറില്‍ വൈകുന്നേരം 6.30ന് തന്നെ പ്രതിഷേധമറിയിച്ച് യുവമോര്‍ച്ച നേതാവ്. തിരുവനന്തപുരത്ത് ബുധനാഴ്ച രാത്രി ബിജെപി ഓഫീസിനു നേരെ ബോംബേറ് ഉണ്ടായത് രാത്രി 8 മണിക്കാണെങ്കിലും വൈകുന്നേരം 6.30ന് പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് പോസ്റ്റില്‍ യുവമോര്‍ച്ചയുടെ കഴക്കൂട്ടം മണ്ഡലത്തിലെ നേതാവും വി.മുരളീധരന്റെ അടുപ്പക്കാരനുമായ ജയദേവ് ഹരീന്ദ്രന്‍ നായരാണ് ബോംബേറിനെതിരെ പ്രതിഷേധിക്കുന്നത്.

‘എന്താണ് ഭീരുത്വം! മുഖം മറച്ചു ബോംബ് എറിഞ്ഞോടിയതോ, അതോ! ചെന്ന് കേറി അറസ്റ്റ് വരിച്ചതോ” എന്നാണ് പോസ്റ്റില്‍ പറയുന്നത്. ഇത് ബോംബേറില്‍ ഗൂഢാലോചന നടന്നതിന് തെളിവാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആരോപിക്കുന്നു. ഫേസ്ബുക്കിലാണ് ആനാവൂര്‍ ഈ ആരോപണം ഉന്നയിച്ചത്. എന്നാല്‍ സെപ്റ്റംബറില്‍ കുന്നുകുഴിയിലെ ഓഫീസിനു നേരെയുണ്ടായ ബോംബേറാണ് താന്‍ ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി ജയദേവ് രംഗത്തെത്തിയിട്ടുണ്ട്.

ബിജെപി ഓഫീസിനു നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ബിജെപി ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഇന്നലെ 8 മണിയോടെ ബിജെപി ഓഫീസിനു നേരെ ആക്രമണമുണ്ടായപ്പോള്‍ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇത് സംശയത്തിന് ഇടയാക്കിയിരുന്നു. ബിജെപിയുടെ ഓഫീസില്‍ ഈ സമയത്ത് ആരും ഉണ്ടായിരുന്നില്ല എന്നതും സംശയത്തിന് ആക്കം കൂട്ടി. ബൈക്കിലെത്തിയ ഹെല്‍മെറ്റ് വെച്ച രണ്ട് പേര്‍ ആക്രമണം നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്.