പാലക്കാടും പിന്നിലേക്ക്; ചിത്രത്തിലില്ലാതെ ബിജെപി

അവസാന റൗണ്ട് വരെ മൂന്ന് മണ്ഡലങ്ങളില് സാന്നിധ്യമറിയിച്ച ബിജെപിയുടെ പ്രതീക്ഷകള് മങ്ങുന്നു. ബിജെപിയില് ശക്തമായ മത്സരം കാഴ്ചവെച്ച പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്ത്ഥി ഇ.ശ്രീധരന് പിന്നിലേക്ക് പോയതോടെ ബിജെപി പ്രതീക്ഷകള് ഏകദേശം അസ്തമിച്ചു കഴിഞ്ഞു. അവസാന റൗണ്ടില് ഷാഫി പറമ്പില് ലീഡ് ചെയ്തതോടെ സംസ്ഥാനത്ത് ബിജെപി ചിത്രത്തിലില്ലാത്ത അവസ്ഥയിലായി. നേമം, തൃശൂര് എന്നിവിടങ്ങളിലായിരുന്നു ബിജെപി നേരത്തേ മുന്നിട്ടു നിന്നിരുന്നത്. നേമത്ത് വി.ശിവന്കുട്ടി ലീഡ് തിരിച്ചു പിടിക്കുകയും തൃശൂരില് എല്ഡിഎഫ് സ്ഥാനാര്ത്ഥി പി.ബാലചന്ദ്രന് വിജയിക്കുകയും ചെയ്തതോടെ ബിജെപി പ്രതീക്ഷകള് പൂര്ണ്ണമായും
 | 
പാലക്കാടും പിന്നിലേക്ക്; ചിത്രത്തിലില്ലാതെ ബിജെപി

അവസാന റൗണ്ട് വരെ മൂന്ന് മണ്ഡലങ്ങളില്‍ സാന്നിധ്യമറിയിച്ച ബിജെപിയുടെ പ്രതീക്ഷകള്‍ മങ്ങുന്നു. ബിജെപിയില്‍ ശക്തമായ മത്സരം കാഴ്ചവെച്ച പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഇ.ശ്രീധരന്‍ പിന്നിലേക്ക് പോയതോടെ ബിജെപി പ്രതീക്ഷകള്‍ ഏകദേശം അസ്തമിച്ചു കഴിഞ്ഞു. അവസാന റൗണ്ടില്‍ ഷാഫി പറമ്പില്‍ ലീഡ് ചെയ്തതോടെ സംസ്ഥാനത്ത് ബിജെപി ചിത്രത്തിലില്ലാത്ത അവസ്ഥയിലായി.

നേമം, തൃശൂര്‍ എന്നിവിടങ്ങളിലായിരുന്നു ബിജെപി നേരത്തേ മുന്നിട്ടു നിന്നിരുന്നത്. നേമത്ത് വി.ശിവന്‍കുട്ടി ലീഡ് തിരിച്ചു പിടിക്കുകയും തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.ബാലചന്ദ്രന്‍ വിജയിക്കുകയും ചെയ്തതോടെ ബിജെപി പ്രതീക്ഷകള്‍ പൂര്‍ണ്ണമായും അസ്തമിച്ചിരിക്കുകയാണ്.

2016 തെരഞ്ഞെടുപ്പില്‍ നേമത്തു നിന്ന് ഒ.രാജഗോപാല്‍ വിജയിച്ചതോടെ ചരിത്രത്തില്‍ ആദ്യമായാണ് കേരള നിയമസഭയില്‍ ബിജെപിക്ക് സാന്നിധ്യമറിയിക്കാനായത്.