ശബരിമല; ബിജെപി ദേശീയ നേതാക്കളെ എത്തിക്കാന്‍ നീക്കം; എംപിമാര്‍ ഉള്‍പ്പെടെ എത്തും

ശബരിമലയില് ദേശീയ നേതാക്കളെ എത്തിക്കാന് ബിജെപി നീക്കം. സംസ്ഥാന നേതാക്കളെ പോലീസ് തടയുന്ന സാഹചര്യത്തിലാണ് പുതിയ നീക്കവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ഓരോ ദിവസവും ഓരോ നേതാക്കളെ വീതം എത്തിക്കാനാണ് ശ്രമിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില് നിന്നുള്ള എംപിമാരെയും രംഗത്തിറക്കി ശബരിമല വിഷയം സജീവമാക്കാനാണ് പദ്ധതി.
 | 
ശബരിമല; ബിജെപി ദേശീയ നേതാക്കളെ എത്തിക്കാന്‍ നീക്കം; എംപിമാര്‍ ഉള്‍പ്പെടെ എത്തും

പത്തനംതിട്ട: ശബരിമലയില്‍ ദേശീയ നേതാക്കളെ എത്തിക്കാന്‍ ബിജെപി നീക്കം. സംസ്ഥാന നേതാക്കളെ പോലീസ് തടയുന്ന സാഹചര്യത്തിലാണ് പുതിയ നീക്കവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ഓരോ ദിവസവും ഓരോ നേതാക്കളെ വീതം എത്തിക്കാനാണ് ശ്രമിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരെയും രംഗത്തിറക്കി ശബരിമല വിഷയം സജീവമാക്കാനാണ് പദ്ധതി.

മണ്ഡലകാലത്തിന് നട തുറന്നതിനു പിന്നാലെ പോലീസ് നിയന്ത്രണം ലംഘിച്ച് മലകയറാനെത്തിയ കെ.പി.ശശികലയെയും ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സന്നിധാനത്ത് പ്രക്ഷോഭത്തിന് നേതത്വം നല്‍കാന്‍ സാധ്യതയുള്ള നേതാക്കളെ കരുതല്‍ തടങ്കലിലാക്കാനാണ് പോലീസിന്റെ നീക്കം. ഇതിനായി പട്ടിക തയ്യാറാക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ സന്നിധാനവും പരിസരങ്ങളും പോലീസിന്റെ നിയന്ത്രണത്തിലാണ്. കൂടുതല്‍ നേതാക്കള്‍ എത്തിയാല്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സന്നിധാനത്തേക്ക് എത്താന്‍ ശ്രമിക്കുന്ന നേതാക്കളെ തടയും. ഇവരെ തിരിച്ചയക്കാനായിരിക്കും പോലീസ് ശ്രമിക്കുക. വഴങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനും നിര്‍ദേശമുണ്ട്.