ശശി തരൂരിന്റെ ഓഫിസിന് നേരെ ബിജെപി പ്രവര്‍ത്തകരുടെ കരിഓയില്‍ ആക്രമണം

കോണ്ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന്റെ ഓഫീസില് ബിജെപി പ്രവര്ത്തകരുടെ കരിഓയില് ആക്രമണം. തിരുവനന്തപുരത്തെ എംപി ഓഫീസിന് നേരെയാണ് ബിജെപി, യുവമോര്ച്ച പ്രവര്ത്തകര് ആക്രമണം നടത്തിയത്. ശശി തരൂര് നടത്തിയ ഹിന്ദു പാക്സ്താന് പരാമര്ശത്തില് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിനൊടുവിലാണ് ആക്രമണം. സ്ഥലത്ത് കോണ്ഗ്രസ് പ്രവര്ത്തകരും എത്തിച്ചേര്ന്നിട്ടുണ്ട്. സംഘര്ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന് പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്.
 | 

ശശി തരൂരിന്റെ ഓഫിസിന് നേരെ ബിജെപി പ്രവര്‍ത്തകരുടെ കരിഓയില്‍ ആക്രമണം

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന്റെ ഓഫീസില്‍ ബിജെപി പ്രവര്‍ത്തകരുടെ കരിഓയില്‍ ആക്രമണം. തിരുവനന്തപുരത്തെ എംപി ഓഫീസിന് നേരെയാണ് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ശശി തരൂര്‍ നടത്തിയ ഹിന്ദു പാക്‌സ്താന്‍ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിനൊടുവിലാണ് ആക്രമണം. സ്ഥലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്.

2019ലെ ലോക്‌സഭാ തെരെഞ്ഞടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഹിന്ദു പാകസ്താനാകുമെന്നായിരുന്നു ശശി തരൂര്‍ എം.പിയുടെ പരാമര്‍ശം. പ്രസ്താവനയെ തുടര്‍ന്ന് എം.പി നാടുവിട്ട് പോകണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അതേസമയം, തരൂരിന്റെ പ്രസ്താവനയ്ക്ക് കോണ്‍ഗ്രസ് നേതാക്കളും മറ്റ് പാര്‍ട്ടി നേതാക്കളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

തരൂരിന്റെ പ്രസ്താവന മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ഭരണഘടനയെ അപമാനിച്ചുവെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാണി അഭിഭാഷകനായ സുമീത് ചൗധരി നല്‍കിയ പരാതിയിന്മേല്‍ കൊല്‍ക്കത്ത ഹൈക്കോടതി നടപടിയെടുത്തിട്ടുണ്ട്. തരൂരിനോട് അടുത്തമാസം 14ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി സമന്‍സ് അയച്ചിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ തരൂരിനെതിരെ നടപടിയുണ്ടാകും. എന്നാല്‍ കോടതി സമന്‍സ് അയച്ചതിന് ശേഷവും പ്രസ്താവന പിന്‍വലിക്കാന്‍ തരൂര്‍ തയ്യാറായിട്ടില്ല.