കട്ടിപ്പാറ ഉരുള്‍പൊട്ടല്‍; കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി; മരണസംഖ്യ 14

കട്ടിപ്പാറ ഉരുള്പൊട്ടലില് കാണാതായ അവസാനത്തെയാളുടെയും മൃതദേഹം കണ്ടെടുത്തു. വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല ഉമ്മിണി അബ്ദുറഹിമാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില് മരിച്ചവരുടെ എണ്ണം 14 ആയി.
 | 

കട്ടിപ്പാറ ഉരുള്‍പൊട്ടല്‍; കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി; മരണസംഖ്യ 14

കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായ അവസാനത്തെയാളുടെയും മൃതദേഹം കണ്ടെടുത്തു. വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല ഉമ്മിണി അബ്ദുറഹിമാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി.

അബ്ദുറഹിമാനും (60) മകന്‍ ജാഫറും(35) ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിമും (5) ദുരന്തത്തില്‍ കൊല്ലപ്പെട്ടിരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തിയത്. പോലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവര്‍ക്കൊപ്പം നാട്ടുകാരും തെരച്ചിലില്‍ പങ്കു ചേര്‍ന്നു.