പൊന്നാമറ്റം വീട്ടില്‍ അര്‍ദ്ധരാത്രി തെളിവെടുപ്പ്; കണ്ടെത്തിയ കുപ്പിയില്‍ സയനൈഡ് എന്ന് സൂചന

ജോളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില് കൂടത്തായിയിലെ പൊന്നാമറ്റം വീട്ടില് അര്ദ്ധരാത്രി തെളിവെടുപ്പ്.
 | 
പൊന്നാമറ്റം വീട്ടില്‍ അര്‍ദ്ധരാത്രി തെളിവെടുപ്പ്; കണ്ടെത്തിയ കുപ്പിയില്‍ സയനൈഡ് എന്ന് സൂചന

കോഴിക്കോട്: ജോളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടത്തായിയിലെ പൊന്നാമറ്റം വീട്ടില്‍ അര്‍ദ്ധരാത്രി തെളിവെടുപ്പ്. അടുക്കളയില്‍ പഴയ പാത്രങ്ങള്‍ക്കിടയില്‍ തുണിയില്‍ പൊതിഞ്ഞ് സൂക്ഷിച്ച ഒരു കുപ്പി തെരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്. കുപ്പിയിലുള്ള സംശയകരമായ വസ്തു സയനൈഡ് ആണെന്ന് സൂചനയുണ്ട്. അന്വേഷണസംഘം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തിങ്കളാഴ്ച നടത്തിയ ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തിലാണ് രാത്രി വൈകി തെരച്ചില്‍ നടത്തിയത്.

ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും പിതാവ് സഖറിയാസിനെയും ജോളിയെയും ഒരുമിച്ച് ഇരുത്തിയായിരുന്നു ഇന്നലെ ചോദ്യം ചെയ്യല്‍ നടത്തിയത്. ഫോറന്‍സിക് വിദഗ്ദ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും അടങ്ങിയ സംഘം നടത്തിയ ചോദ്യം ചെയ്യല്‍ 11 മണിക്കൂര്‍ നീണ്ടു. ഇതിനിടയില്‍ ഫോറന്‍സിക് സംഘം പൊന്നാമറ്റം വീട്ടില്‍ പരിശോധന നടത്തിയിരുന്നു.

വീടിന്റെ എല്ലാ മുറികളിലും നടത്തിയ പരിശോധന രാത്രി 8 മണി വരെ നീണ്ടു. ഇതിന് ശേഷമാണ് ജോളിയുമായി അന്വേഷണസംഘം വീട്ടിലെത്തി കുപ്പി കണ്ടെത്തിയത്. രാത്രി 10 മണിയോടെ ജോളിയുമായി എത്തിയ സംഘം തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം ഒരു മണിയോടെയാണ് മടങ്ങിയത്.