മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു

ആള്ക്കൂട്ടത്തിന്റെ മര്ദ്ദനത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു.
 | 
മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു

മലപ്പുറം: ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം, പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന്‍ ഷാഹിര്‍ ആണ് മരിച്ചത്. വിഷം കഴിച്ച യുവാവ് ചൊവ്വാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് മരിച്ചത്. ഷാഹിര്‍ പ്രണയിച്ചിരുന്ന യുവതിയുടെ ബന്ധുക്കള്‍ ഞായറാഴ്ച ഷാഹിറിനെ മര്‍ദ്ദിച്ചിരുന്നു. പെണ്‍കുട്ടിയെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച നബിദിന പരിപാടികള്‍ കാണുന്നതിനായി ഷാഹിറും സഹോദരനും സുഹൃത്തും പുതുപ്പറമ്പ് മൈതാനത്ത് എത്തിയിരുന്നു. ഇവിടെ വെച്ചാണ് യുവതിയുടെ ബന്ധുക്കള്‍ ഷാഹിറിനെ മര്‍ദ്ദിച്ചത്. രണ്ട് മണിക്കൂറോളം തടഞ്ഞ് വെച്ച് മര്‍ദ്ദിച്ചുവെന്ന് ഷാഹിറിന്റെ സഹോദരന്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് ഷാഹിറിന്റെ ബന്ധുക്കള്‍ പറയുന്നു.

വീട്ടിലെത്തിയ ഷാഹിര്‍ വധഭീഷണിയുണ്ടെന്ന് പറഞ്ഞ് എല്ലാവരുടെയും മുന്നില്‍വച്ച് വിഷം എടുത്ത് കുടിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിച്ചു. സഹോദരന്‍ ഷിബിലിന്റെ പരാതിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.