മാണി സഭയിൽ തന്നെ തങ്ങും

മന്ത്രി കെ.എം മാണി നിയമസഭയിൽ തന്നെ തങ്ങുമെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണെന്നാണ് വിശദീകരണം.
 | 
മാണി സഭയിൽ തന്നെ തങ്ങും

 

തിരുവനന്തരപുരം: മന്ത്രി കെ.എം മാണി നിയമസഭയിൽ തന്നെ തങ്ങുമെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണെന്നാണ് വിശദീകരണം. നിയമസഭക്കുള്ളിൽ മാണിയുടെ 617-ാം നമ്പർ മുറിക്ക് വൻ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നിയമസഭയുടെ കവാടങ്ങളിൽ പോലീസിനെ വിന്യസിച്ച് തുടങ്ങി. പ്രതിപക്ഷത്തിന്റെ തീരുമാനം അറിഞ്ഞതിന് ശേഷം മാത്രമേ അന്തിമവിന്യാസം ഉണ്ടാകൂ.

മന്ത്രിമാരേയും എം.എൽ.എ മാരേയും സുരക്ഷിതമായി സഭയിലെത്തുക്കുമെന്ന് ഐ.ജി മനോജ് എബ്രഹാം പറഞ്ഞു. അക്രമമുണ്ടായാൽ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 2,500 ഓളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ ഐ.ജി വിലയിരുത്തി.

അതേസമയം സഭയിൽ പരമാവധി സംയമനം പാലിക്കുമെന്നും പ്രകോപനപരമായ നടപടികൾ ഉണ്ടാകില്ലെന്നും സ്പീക്കർ അറിയിച്ചു. ബജറ്റ് അവതരണം വരെ നിയമസഭയ്ക്കകത്തേക്ക് പ്രവേശിക്കുന്നതിന് സന്ദർശകർക്കും മാധ്യമപ്രവർത്തകർക്കും സ്പീക്കർ വിലക്കേർപ്പെടുത്തി.