കുളത്തൂപ്പുഴയില്‍ നിന്ന് കണ്ടെത്തിയ വെടിയുണ്ടകളില്‍ പാക് മുദ്ര; വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറിയെന്ന് ഡിജിപി

കുളത്തൂപ്പുഴയില് ഉപേക്ഷിച്ച നിലയില് കണ്ടെത്തിയ വെടിയുണ്ടകളില് പാകിസ്ഥാന് ആയുധ ഫാക്ടറിയുടെ മുദ്രയുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.
 | 
കുളത്തൂപ്പുഴയില്‍ നിന്ന് കണ്ടെത്തിയ വെടിയുണ്ടകളില്‍ പാക് മുദ്ര; വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറിയെന്ന് ഡിജിപി

തിരുവനന്തപുരം: കുളത്തൂപ്പുഴയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകളില്‍ പാകിസ്ഥാന്‍ ആയുധ ഫാക്ടറിയുടെ മുദ്രയുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറിയെന്നും ഡിജിപി വ്യക്തമാക്കി. പാക് മുദ്ര കണ്ടെത്തിയതിനാലാണ് വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയതെന്നും സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചതായും ബെഹ്‌റ പറഞ്ഞു.

തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡ് റൂറല്‍ എസ്പി ഹരിശങ്കര്‍ തുടങ്ങിയവര്‍ വെടിയുണ്ടകള്‍ പരിശോധിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് എന്‍ഐഎയും അറിയിച്ചിട്ടുണ്ട്. കുളത്തൂപ്പുഴ മുപ്പതടി പാലത്തിന് സമീപമാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഈ പ്രദേശത്ത് എന്‍ഐഎ പരിശോധന നടത്തും. മിലിട്ടറി ഇന്റലിജന്‍സും സംഭവത്തില്‍ അന്വേഷണം തുടങ്ങി.

വെടിയുണ്ടകള്‍ ഇന്ത്യയില്‍ നിര്‍മിച്ചതല്ലെന്ന് പൊലീസിന്റെ ആര്‍മറി, ഫോറന്‍സിക് വിഭാഗങ്ങള്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. ഇവ പാക് സൈന്യത്തിന് വേണ്ടി വെടിയുണ്ടകള്‍ നിര്‍മിക്കുന്ന പാകിസ്ഥാന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ നിര്‍മിച്ചതാണെന്നാണ് സംശയിക്കുന്നത്.