സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു

സംസ്ഥാനത്ത് ബസ് ചാര്ജ് വര്ദ്ധിപ്പിച്ചു.
 | 
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു. നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. നിലവിലുള്ള ദൂരപരിധി കുറച്ചാണ് നിരക്കില്‍ മാറ്റം വരുത്തിയിരിക്കുന്നത്. മിനിമം ചാര്‍ജ് 8 രൂപയില്‍ തുടരും. എന്നാല്‍ രണ്ടര കിലോമീറ്റര്‍ മാത്രമായിരിക്കും ഈ നിരക്കില്‍ യാത്ര ചെയ്യാനാവുക. നേരത്തേ ഇത് 5 കിലോമീറ്ററായിരുന്നു.

ഇനി 5 കിലോമീറ്റര്‍ യാത്ര ചെയ്യണമെങ്കില്‍ 10 രൂപ നല്‍കേണ്ടി വരും. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം മന്ത്രിസഭായോഗം തള്ളി. കോവിഡ് കാലത്തേക്ക് മാത്രമാണ് നിരക്കു വര്‍ദ്ധന നടപ്പിലാക്കിയിരിക്കുന്നത്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ നിര്‍ദേശം അനുസരിച്ചാണ് തീരുമാനം.