മിനിമം ബസ്ചാര്‍ജ് 8 രൂപ; ബസ്ചാര്‍ജ് വര്‍ദ്ധനക്ക് സര്‍ക്കാര്‍ അനുമതി; മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് ബസ് ചാര്ജ് വര്ദ്ധിപ്പിച്ചു. മിനിമം ചാര്ജ് എട്ട് രൂപയായാണ് ഉയര്ത്തിയത്. മാര്ച്ച് ഒന്ന് മുതല് പുതിയ നിരക്കുകള് പ്രാബല്യത്തില് വരും. നിരക്ക് വര്ദ്ധിപ്പിക്കാന് കഴിഞ്ഞ ദിവസം ചേര്ന്ന എല്ഡിഎഫ് യോഗം അനുമതി നല്കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില് ഇന്ന് ചേര്ന്ന മന്ത്രിസഭായോഗമാണ് ചാര്ജ് വര്ദ്ധനയ്ക്ക് അനുമതി നല്കിയത്.
 | 

മിനിമം ബസ്ചാര്‍ജ് 8 രൂപ; ബസ്ചാര്‍ജ് വര്‍ദ്ധനക്ക് സര്‍ക്കാര്‍ അനുമതി; മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു. മിനിമം ചാര്‍ജ് എട്ട് രൂപയായാണ് ഉയര്‍ത്തിയത്. മാര്‍ച്ച് ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ഡിഎഫ് യോഗം അനുമതി നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ചാര്‍ജ് വര്‍ദ്ധനയ്ക്ക് അനുമതി നല്‍കിയത്.

മറ്റു നിരക്കുകളില്‍ സ്ലാബ് അടിസ്ഥാനത്തില്‍ മാറ്റമുണ്ടാകുമെങ്കിലും വിദ്യാര്‍ത്ഥികളുടെ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. നിരക്ക് വര്‍ദ്ധിപ്പിക്കുമ്പോള്‍ 50 പൈസ വരെയുള്ള വര്‍ദ്ധന ഒഴിവാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് ലഭിക്കുന്നതിനുള്ള പ്രായപരിധി നിശ്ചയിക്കണമെന്ന ശുപാര്‍ശ മന്ത്രിസഭായോഗം തള്ളി.

നിരക്കു വര്‍ധന അപര്യാപ്തമാണെന്നായിരുന്നു സ്വകാര്യ ബസ് ഉടമകളുടെ പ്രതികരണം. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നത്. ശക്തമായ സമരത്തിന് തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും വ്യാഴാഴ്ച കൊച്ചിയില്‍ ചേരുന്ന ബസുടമകളുടെ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും സംഘടന വ്യക്തമാക്കി.