ഓടിക്കൊണ്ടിരുന്ന വോൾവോ ബസിന് തീ പിടിച്ചു

മാനന്തവാടി: മാനന്തവാടി മൈസൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന വോൾവോ ബസിന് തീപിടിച്ചു. എറണാകുളത്ത് നിന്ന് ബംഗളുരുവിലേക്ക് പോവുകയായിരുന്ന കല്ലട ട്രാവൽസിന്റെ ബസിനാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ 2.30നാണ് സംഭവം. ബസ് മാനന്തവാടിയിൽ നിന്ന് പുറപ്പെട്ട് 10 മിനിറ്റിനുള്ളിലായിരുന്നു അപകടം. വൈദ്യുതി ലൈനിൽ തട്ടിയതാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതി ലൈനിൽ തട്ടിയ ശബ്ദംകേട്ട യാത്രക്കാർ നിറുത്താൻ ആവശ്യപ്പെടുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാർ ജീവനും കൊണ്ട് പുറത്തേക്കിറങ്ങി ഓടി. തലശ്ശേരി സ്വദേശി ജിതേഷിന് ബസിൽ നിന്ന് വൈദ്യുതാഘാതമേറ്റു. ബസ്
 | 

ഓടിക്കൊണ്ടിരുന്ന വോൾവോ ബസിന് തീ പിടിച്ചു
മാനന്തവാടി: മാനന്തവാടി മൈസൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന വോൾവോ ബസിന് തീപിടിച്ചു. എറണാകുളത്ത് നിന്ന് ബംഗളുരുവിലേക്ക് പോവുകയായിരുന്ന കല്ലട ട്രാവൽസിന്റെ ബസിനാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ 2.30നാണ് സംഭവം. ബസ് മാനന്തവാടിയിൽ നിന്ന് പുറപ്പെട്ട് 10 മിനിറ്റിനുള്ളിലായിരുന്നു അപകടം. വൈദ്യുതി ലൈനിൽ തട്ടിയതാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

വൈദ്യുതി ലൈനിൽ തട്ടിയ ശബ്ദംകേട്ട യാത്രക്കാർ നിറുത്താൻ ആവശ്യപ്പെടുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാർ ജീവനും കൊണ്ട് പുറത്തേക്കിറങ്ങി ഓടി. തലശ്ശേരി സ്വദേശി ജിതേഷിന് ബസിൽ നിന്ന് വൈദ്യുതാഘാതമേറ്റു. ബസ് 90 ശതമാനവും കത്തി നശിച്ചു. യാത്രക്കാരിൽ ചിലരുടെ ബാഗുകളും മറ്റും കത്തി നശിച്ചിട്ടുണ്ട്. മാനന്തവാടിയിൽ നിന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീ അണച്ചു.