അശ്രദ്ധമായി എത്തിയ ബസിന്റെ ടയറില്‍ കുടുങ്ങിയയാള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ

അശ്രദ്ധമായി ബസ് സ്റ്റാന്ഡിലേക്ക് കയറി വന്ന ബസിന്റെ മുന് ചക്രത്തിനിടയില് കുടുങ്ങിയയാള് അദ്ഭുതകരമായി രക്ഷപ്പെട്ടു
 | 
അശ്രദ്ധമായി എത്തിയ ബസിന്റെ ടയറില്‍ കുടുങ്ങിയയാള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ

കോഴിക്കോട്: അശ്രദ്ധമായി ബസ് സ്റ്റാന്‍ഡിലേക്ക് കയറി വന്ന ബസിന്റെ മുന്‍ ചക്രത്തിനിടയില്‍ കുടുങ്ങിയയാള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. പുതുപ്പാടി ഈങ്ങാപ്പുഴ ബസ് സ്റ്റാന്‍ഡിലാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ട ബൈക്കുകള്‍ക്കിടയിലേക്ക് ബസ് പാഞ്ഞ് കയറുകയായിരുന്നു.

ബൈക്ക് യാത്രികനാണ് ബസിനടിയില്‍ കുടുങ്ങിയത്. ഇയാളുമായി ബസ് അല്‍പ ദൂരം മുന്നോ്ട്ട് നീങ്ങുകയും ചെയ്തു. വഴിയാത്രക്കാര്‍ ബഹളം വെച്ചതോടെയാണ് ബസ് നിര്‍ത്തിയത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കോടഞ്ചേരി റൂട്ടിലോടുന്ന ഹാപ്പിടോപ് ബസ്സാണ് അപകടം വരുത്തിയത്. ഏതാനും ബൈക്കുകളും അപകടത്തില്‍ തകര്‍ന്നു.

ടയറിനുള്ളില്‍ കുടുങ്ങിയയാളെയും കൊണ്ട് ബസ് മുന്നോട്ടു പോയി, രക്ഷപ്പെട്ടത് അത്ഭുതകരമായി

കോഴിക്കോട് പുതുപ്പാടി ഈങ്ങാപ്പുഴ ബസ്സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് നിര്‍ത്തിയിട്ട ബൈക്കുകള്‍ക്കിടയിലേക്ക് ഓടിക്കയറി . കോടഞ്ചേരി റൂട്ടിലോടുന്ന ഹാപ്പിടോപ് ബസ്സാണ് അപകടം വരുത്തിയത്. ദേശീയ പാതയില്‍ നിന്ന് ബസ്സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായിരുന്നു അപകടം നടന്നത്. ബസ്സിന്റെ ചക്രത്തിനുള്ളില്‍ അകപ്പെട്ടയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.#EengappuzhaAccident #BusAccident #Kozhikode #Mathrubhumi

Posted by Mathrubhumi on Monday, September 16, 2019