ഫെബ്രുവരി 1 മുതൽ സ്വകാര്യ ബസ് സമരം

കേരളത്തിലെ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. ഫെബ്രുവരി 1 മുതൽ സമരം ആരഭിക്കും. നിരക്ക് വർദ്ധന ആവശ്യപ്പെട്ട് ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് കോ-ഓഡിനേഷന് കമ്മിറ്റിയാണ് സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്.
 | 

ഫെബ്രുവരി 1 മുതൽ സ്വകാര്യ ബസ് സമരം

തൃശ്ശൂര്‍: കേരളത്തിലെ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. ഫെബ്രുവരി 1 മുതൽ സമരം ആരഭിക്കും. നിരക്ക് വർദ്ധന ആവശ്യപ്പെട്ട് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓർഡിനേഷന്‍ കമ്മിറ്റിയാണ് സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്.

‌മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ആവശ്യം. മൂന്ന് വർഷം മുമ്പാണ് അവസാനമായി ബസ് ചാർജ് വർദ്ധിപ്പിച്ചത്. നിലവിൽ ഏഴ് രൂപയാണ് മിനിമം നിരക്ക്. ഡീസൽ വില ഉയർന്ന സാഹചര്യത്തിലാണ് ബസുടമകൾ സമരത്തിലേക്കിറങ്ങുന്നത്.