ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചു

സംസ്ഥാനത്ത് നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പുകള് വേണ്ടെന്ന് വെച്ചു.
 | 
ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: സംസ്ഥാനത്ത് നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന് വെച്ചു. ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകളാണ് ഉപേക്ഷിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനം എടുത്തത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം കമ്മീഷന്‍ അംഗീകരിച്ചിരിക്കുകയാണ്. കേരളത്തിലേതുള്‍പ്പെടെ എട്ട് നിയോജകമണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളാണ് വേണ്ടെന്ന് വെച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടയില്‍ ഉപതെരഞ്ഞെടുപ്പ് നടത്തിയാലും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആറ് മാസം പോലും പ്രവര്‍ത്തിക്കാന്‍ ലഭിക്കില്ലെന്ന് വിലയിരുത്തല്‍ ഉണ്ടായിരുന്നു. ഈ വിഷയം പരിഗണിച്ച് സര്‍ക്കാരും മറ്റു കക്ഷികളും തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ഇക്കാര്യം സര്‍ക്കാര്‍ അറിയിച്ചിരുന്നു.