പാമൊലിൻ പരാമർശം; ജിജി തോസംണ് മന്ത്രിസഭയുടെ രൂക്ഷവിമർശനം

പാമൊലിൻ കേസിൽ ചീഫ് സെക്രട്ടറി ജിജി തോംസന്റെ പരാമർശത്തിനെതിരെ മന്ത്രിസഭായോഗത്തിൽ രൂക്ഷവിമർശനം. ജിജി തോംസൺ വിവാദമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ആരോപണം ഉയർന്നു.
 | 

പാമൊലിൻ പരാമർശം; ജിജി തോസംണ് മന്ത്രിസഭയുടെ രൂക്ഷവിമർശനം

തിരുവനന്തപുരം: പാമൊലിൻ കേസിൽ ചീഫ് സെക്രട്ടറി ജിജി തോംസന്റെ പരാമർശത്തിനെതിരെ മന്ത്രിസഭായോഗത്തിൽ രൂക്ഷവിമർശനം. ജിജി തോംസൺ വിവാദമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ആരോപണം ഉയർന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് വിമർശനത്തിന് തുടക്കമിട്ടത്. സർക്കാരിനെ വെട്ടിലാക്കുന്ന രീതിയിലാണ് ചീഫ് സെക്രട്ടറിയുടെ പരാമർശങ്ങൾ. ഇത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

മന്ത്രിസഭാ യോഗത്തിൽ വിമർശനം ഉയർന്നതിന് പിന്നാലെ മറുപടിയുമായി ചീഫ് സെക്രട്ടറി രംഗത്തെത്തി. താൻ വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ജിജി തോംസൺ പറഞ്ഞു. താൻ ഉദ്ദേശിച്ചതല്ല വാർത്തയായി വന്നത്. വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് പ്രസക്തിയില്ലെന്നാണ് താൻ ഉദ്ദേശിച്ചതെന്നും ജിജി തോംസൺ പറഞ്ഞു.

കരുണാകരൻ സർക്കാർ പാമൊലിൻ ഇറക്കുമതി ചെയ്യാനെടുത്ത തീരുമാനം തെറ്റാണെന്നായിരുന്നു ജിജി തോംസന്റെ പരാമർശം. ഇക്കാര്യത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിൽ കൂടി ഉദ്യോഗസ്ഥൻ എന്ന നിലയിൽ മന്ത്രിസഭാ തീരുമാനം തനിക്ക് അംഗീകരിക്കേണ്ടി വന്നതായും ചീഫ് സെക്രട്ടറി ഇന്നലെ പറഞ്ഞിരുന്നു.