വിഴിഞ്ഞം കരാറില്‍ സര്‍ക്കാരിന് കോടികള്‍ നഷ്ടമായെന്ന് സിഎജി റിപ്പോര്‍ട്ട്

വിഴിഞ്ഞം തുറമുഖത്തിനായുള്ള കരാറിലൂടെ സംസ്ഥാന സര്ക്കാരിന് നഷ്ടമാകുന്നത് കോടികളെന്ന് സിഎജി റിപ്പോര്ട്ട്. പുലിമുട്ട് നിര്മാണത്തിലും സ്ഥലം ഏറ്റെടുക്കലിലുമുണ്ടായ ക്രമക്കേടുകള് നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോര്ട്ട്. 1463 കോടിയുടെ പുലിമുട്ട് നിര്മാണത്തിനായി ഇപിസി ടെന്ഡര് ക്ഷണിച്ചെങ്കിലും ഇത് കാരണമില്ലാതെ റദ്ദാക്കി. പിന്നീട് ടെന്ഡറില്ലാതെ കരാര് അദാനി ഗ്രൂപ്പിന് കൈമാറി. ഇതുവഴി സര്ക്കാരിന് കോടികളാണ് നഷ്ടം.
 | 

വിഴിഞ്ഞം കരാറില്‍ സര്‍ക്കാരിന് കോടികള്‍ നഷ്ടമായെന്ന് സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായുള്ള കരാറിലൂടെ സംസ്ഥാന സര്‍ക്കാരിന് നഷ്ടമാകുന്നത് കോടികളെന്ന് സിഎജി റിപ്പോര്‍ട്ട്. പുലിമുട്ട് നിര്‍മാണത്തിലും സ്ഥലം ഏറ്റെടുക്കലിലുമുണ്ടായ ക്രമക്കേടുകള്‍ നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. 1463 കോടിയുടെ പുലിമുട്ട് നിര്‍മാണത്തിനായി ഇപിസി ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ഇത് കാരണമില്ലാതെ റദ്ദാക്കി. പിന്നീട് ടെന്‍ഡറില്ലാതെ കരാര്‍ അദാനി ഗ്രൂപ്പിന് കൈമാറി. ഇതുവഴി സര്‍ക്കാരിന് കോടികളാണ് നഷ്ടം.

ക്രെയിന്‍ വാങ്ങാന്‍ ചെലവായ തുക പെരുപ്പിച്ചു കാണിച്ചു. കണ്‍സള്‍ട്ടിംഗ് ഏജന്‍സി തയ്യാറാക്കിയ കണക്കുകള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. കണക്കുകള്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് പരിശോധിക്കാന്‍ കമ്പനി തയ്യാറായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മറ്റു സംസ്ഥാനങ്ങളിലെ തുറമുഖ നിര്‍മാണങ്ങള്‍ക്കുണ്ടായ ചെലവിന്റെ മൂന്നിരട്ടി വര്‍ദ്ധിപ്പിച്ച തുകയാണ് വിഴിഞ്ഞ് കാണിച്ചിരിക്കുന്നത്. കേന്ദ്ര പ്ലാനിങ് കമ്മീഷന്റെയോ വിജിലന്‍സിന്റെയോ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇത് തയ്യാറാക്കിയതെന്നും ഈ ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.