അഭിമന്യു വധം; ക്യാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി പോലീസ് പിടിയിലായി

മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില് ക്യാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര് സ്വദേശി ആരിഫ് ബിന് സലിമാണ് അറസ്റ്റിലായത്. ആരിഫ് ഉള്പ്പെടെയുള്ള 8 പേര്ക്കെതിരെ നേരത്തെ അന്വേഷണസംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
 | 

അഭിമന്യു വധം; ക്യാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി പോലീസ് പിടിയിലായി

കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ക്യാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി ആരിഫ് ബിന്‍ സലിമാണ് അറസ്റ്റിലായത്. ആരിഫ് ഉള്‍പ്പെടെയുള്ള 8 പേര്‍ക്കെതിരെ നേരത്തെ അന്വേഷണസംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

പോസ്റ്ററുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായ സമയത്ത് അഭിമന്യു ഉള്‍പ്പെടെയുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിക്കുന്നതിനായി ആളുകളെ എത്തിച്ചത് ആരിഫാണ്. മറ്റുള്ളവരെ ഫോണില്‍ വിളിച്ച് വിവരമറിയിച്ച ശേഷം ആരിഫ് സംഭവസ്ഥലത്ത് എത്തിയതായും സൂചനയുണ്ട്. മുഖ്യപ്രതികളായവരില്‍ ചിലര്‍ ഇപ്പോഴും ഒളിവിലാണ്. നിലവില്‍ കേസില്‍ 28 പ്രതികളാണുള്ളത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത 16 പ്രതികളില്‍ ഒന്‍പതു പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്.

പ്രധാനമായും 7 പേരാണ് ഇനി പിടിയിലാകാനുള്ളത്. ഇവര്‍ സംസ്ഥാനത്തിനകത്ത് തന്നെ ഒളിവില്‍ താമസിക്കുന്നുവെന്നാണ് സൂചന. അതേസമയം 90 ദിവസം പൂര്‍ത്തിയാകും മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് തടയാനാണ് പോലീസ് ശ്രമിക്കുക.