സംസ്ഥാനത്ത് പിടിയിലായത് ബംഗാള്‍ സ്വദേശികള്‍; പിടികൂടിയത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ

പെരുമ്പാവൂരിലും പാതാളത്തുമായി പിടിയിലായ അല്ഖ്വയ്ദ തീവ്രവാദികള് മൂന്ന് പേരും ബംഗാള് സ്വദേശികള്.
 | 
സംസ്ഥാനത്ത് പിടിയിലായത് ബംഗാള്‍ സ്വദേശികള്‍; പിടികൂടിയത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ

പെരുമ്പാവൂരിലും പാതാളത്തുമായി പിടിയിലായ അല്‍ഖ്വയ്ദ തീവ്രവാദികള്‍ മൂന്ന് പേരും ബംഗാള്‍ സ്വദേശികള്‍. മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊസാറഫ് ഹൊസെയ്ന്‍ എന്നിവരാണ് പിടിയിലായ തീവ്രവാദികള്‍. ഇവര്‍ ഡല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. കുടിയേറ്റ തൊഴിലാളികളായി എത്തിയ ഇവര്‍ വ്യത്യസ്ത ഇടങ്ങളിലായിരുന്നു താമസിച്ചിരുന്നത്.

പെരുമ്പാവൂരിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലായിരുന്നു ഇവരില്‍ ഒരാള്‍ ജോലി ചെയ്തിരുന്നത്. നിര്‍മാണത്തൊഴിലാളികളായും മറ്റും ജോലി ചെയ്തിരുന്ന ഇവര്‍ പ്രധാനമായും ധനസമാഹരണമാണ് നടത്തിയിരുന്നതെന്നാണ് വിവരം. ആക്രമണങ്ങളില്‍ നേരിട്ടുള്ള പങ്കാളിത്തം ഇവര്‍ക്ക് നല്‍കിയിരുന്നില്ലെന്നും എന്‍ഐഎ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

രാജ്യത്തൊട്ടാകെ നടത്തിയ റെയ്ഡുകളില്‍ 9 പേരെയാണ് എന്‍ഐഎ പിടികൂടിയിരിക്കുന്നത്. ഇവര്‍ ഡല്‍ഹിയിലുള്‍പ്പെടെ വന്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം. കൊച്ചിയില്‍ പിടിയിലായവരെ എന്‍ഐഎ ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കിയേക്കും.