ഗൂഗിള്‍ മാപ്പ് നോക്കി ഡ്രൈവ് ചെയ്ത കാര്‍ പുഴയില്‍ വീണു; അഞ്ച് പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഗൂഗിള് മാപ്പ് നോക്കി ഡ്രൈവ് ചെയ്ത കാര് പുഴയില് വീണു.
 | 
ഗൂഗിള്‍ മാപ്പ് നോക്കി ഡ്രൈവ് ചെയ്ത കാര്‍ പുഴയില്‍ വീണു; അഞ്ച് പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാലക്കാട്: ഗൂഗിള്‍ മാപ്പ് നോക്കി ഡ്രൈവ് ചെയ്ത കാര്‍ പുഴയില്‍ വീണു. പാലക്കാട് നിന്ന് തൃശൂരിലെ പട്ടിക്കാട്ടേക്ക് വന്ന കാറിനാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. പട്ടിക്കാട്ട് കാരിക്കല്‍ സെബാസ്റ്റ്യനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

കുതിരാനില്‍ ഗതാഗതക്കുരുക്കില്‍ പെടാതെ പട്ടിക്കാട്ടേക്ക് എത്താന്‍ ഇവര്‍ ഗൂഗിള്‍ മാപ്പ് നോക്കി മറ്റൊരു വഴി തെരഞ്ഞെടുക്കുകയായിരുന്നു. മാപ്പ് കാട്ടിയത് അനുസരിച്ച് തിരുവില്വാമല വഴി കൊണ്ടാഴിയിലേക്കു പോകാന്‍ തടയണയിലൂടെ കയറി. എന്നാല്‍ രാത്രിയായിരുന്നതിനാല്‍ തടയണയിലെ വെള്ളം ശ്രദ്ധയില്‍പ്പെട്ടില്ല. ഒഴുക്കില്‍പ്പെട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു.

രാത്രി എട്ടരയോടെയാണ് സംഭവമുണ്ടായത്. എഴുന്നള്ളത്തുകടവ് തടയണയുടെ തിരുവില്വാമല ഭാഗത്തു വച്ചാണ് കാര്‍ പുഴയിലേക്ക് വീണത്.