ഫേസ്ബുക്ക് പോസ്റ്റ്: പി.ജയരാജന്റെ മകനനെതിരേ കേസ്

ആർ.എസ്.എസ്. നേതാവ് മനോജിന്റെ മരണം സന്തോഷവാർത്തയെന്നു ഫെയ്സ്ബുക്കിൽ പോസ്റ്റിടുകയും പിന്നീടു പിൻവലിക്കുകയും ചെയ്ത പി. ജയരാജന്റെ മകൻ ജെയിൻ രാജിനെതിരേ പോലീസ് കേസെടുത്തു. ഐടി ആക്ട് പ്രകാരം കതിരൂർ പോലീസാണ് ജെയിനെതിരേ കേസെടുത്തത്. ആർ.എസ്.എസ്. നേതാവ് മനോജിന്റെ മരണത്തിന് ശേഷമുള്ള ജെയിന്റെ പോസ്റ്റ് വിവാദമായരുന്നു. കാത്തിരുന്ന സന്തോഷ വാർത്ത എന്ന പേരിലാണ് ജയിൻരാജ് ആദ്യം പോസ്റ്റിട്ടത്. ഇത് വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തിരുന്നു. തുടർന്ന് ആദ്യ പോസ്റ്റിൻറെ വിശദീകരവുമായി ജയിൻരാജ് അടുത്ത പോസ്റ്റിട്ടു.
 | 

ഫേസ്ബുക്ക് പോസ്റ്റ്: പി.ജയരാജന്റെ മകനനെതിരേ കേസ്

കണ്ണൂർ: ആർ.എസ്.എസ്. നേതാവ് മനോജിന്റെ മരണം സന്തോഷവാർത്തയെന്നു ഫെയ്‌സ്ബുക്കിൽ പോസ്റ്റിടുകയും പിന്നീടു പിൻവലിക്കുകയും ചെയ്ത പി. ജയരാജന്റെ മകൻ ജെയിൻ രാജിനെതിരേ പോലീസ് കേസെടുത്തു. ഐടി ആക്ട് പ്രകാരം കതിരൂർ പോലീസാണ് ജെയിനെതിരേ കേസെടുത്തത്. ആർ.എസ്.എസ്. നേതാവ് മനോജിന്റെ മരണത്തിന് ശേഷമുള്ള ജെയിന്റെ പോസ്റ്റ് വിവാദമായരുന്നു. കാത്തിരുന്ന സന്തോഷ വാർത്ത എന്ന പേരിലാണ് ജയിൻരാജ് ആദ്യം പോസ്റ്റിട്ടത്. ഇത് വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തിരുന്നു. തുടർന്ന് ആദ്യ പോസ്റ്റിൻറെ വിശദീകരവുമായി ജയിൻരാജ് അടുത്ത പോസ്റ്റിട്ടു.

‘പി.ജയരാജന്റെ മകൻ ഫെയ്‌സ്ബുക്കിൽ എന്തോ വല്യ അപരാധപോസ്റ്റിട്ടു എന്ന വാർത്ത കണ്ടു. കതിരൂരിലെ സഖാക്കൾക്ക് അഭിവാദ്യം എന്നതാണ് പോസ്റ്റ്. അതാണ് അപരാധം. എന്ത്, ഏത് എന്നൊന്നും ആരും ചോദിച്ചില്ല.’ ‘ഈ കൊലവിളിയും ഉപദേശങ്ങളുമായിവരുന്നവർ ഒന്നോർക്കണം. ഞാനൊരു മകനാണ്. എന്റെ കുട്ടിക്കാലം ചോരയിൽ മുക്കിയവൻ, എന്റെ അച്ഛനെ ശാരീരികമായി തളർത്തിയവൻ, ഞങ്ങളുടെ സുരേന്ദ്രേട്ടനെ വെട്ടിനുറുക്കിയവൻ തെരുവിൽക്കിടപ്പുണ്ട് എന്നു കേട്ടാൽ… എന്നിലെ മകൻ സന്തോഷിക്കുകതന്നെ ചെയ്യും’ എന്നു പറഞ്ഞശേഷം, ഇണ്ടാസ് കാട്ടി പേടിപ്പിക്കാൻ വരണ്ട എന്നായിരുന്നു പോസ്റ്റ്.