മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയത് നിയമലംഘനം; സ്‌കൂളിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം

നിര്ദേശം അവഗണിച്ച് എയിഡഡ് സ്കൂളില് ആര്എസ്എസ് മേധാവി മോഹന് ഭഗവത് ദേശീയപതാക ഉയര്ത്തിയത് നിയമലംഘനമെന്ന് ജില്ലാ കളക്ടര്. സ്കൂളിനെതിരെ കേസെടുക്കാന് കളക്ടര് പി.മേരിക്കുട്ടി പോലീസിന് നിര്ദേശം നല്കി. സ്കൂളിലെ പ്രധാനാധ്യാപകനെ സസ്പെന്ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്ക്ക് കത്തെഴുതുമെന്നും കളക്ടര് അറിയിച്ചു.
 | 

മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയത് നിയമലംഘനം; സ്‌കൂളിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം

പാലക്കാട്: നിര്‍ദേശം അവഗണിച്ച് എയിഡഡ് സ്‌കൂളില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ദേശീയപതാക ഉയര്‍ത്തിയത് നിയമലംഘനമെന്ന് ജില്ലാ കളക്ടര്‍. സ്‌കൂളിനെതിരെ കേസെടുക്കാന്‍ കളക്ടര്‍ പി.മേരിക്കുട്ടി പോലീസിന് നിര്‍ദേശം നല്‍കി. സ്‌കൂളിലെ പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കത്തെഴുതുമെന്നും കളക്ടര്‍ അറിയിച്ചു.

ദേശീയപതാക സംബന്ധിച്ച ചട്ടങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടെന്ന് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ എസ്പിക്ക് നിര്‍ദേശം നല്‍കിയതായും അവര്‍ വ്യക്തമാക്കി. പാലക്കാട് മുത്താംന്തറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവമുണ്ടായത്. എയിഡഡ് സ്‌കൂളില്‍ രാഷ്ട്രീയ നേതാവ് പതാക ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് കളക്ടര്‍ അറിയിച്ചിരുന്നു. ആര്‍എസ്എസ് ആഭിമുഖ്യമുള്ള മാനേജ്മെന്റാണ് സ്‌കൂള്‍ നടത്തുന്നത്. കളക്ടര്‍ വിലക്കിയെങ്കിലും പരിപാടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബിജെപി അറിയിച്ചിരുന്നു.

സ്‌കൂള്‍ മാനേജ്മെന്റ് അംഗങ്ങളും പ്രിന്‍സിപ്പലും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. പോലീസിന് കളക്ടര്‍ ഉത്തരവ് നല്‍കിയിരുന്നെങ്കിലും സ്വാതന്ത്ര്യദിനമായതിനാല്‍ സംയമനം പാലിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്‌കൂളില്‍ എത്തിയ ഉടന്‍ മറ്റ് നടപടിക്രമങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ നേരെ എത്തി മോഹന്‍ ഭഗവത് ദേശീയപതാക ഉയര്‍ത്തുകയായിരുന്നു.

എയ്ഡഡ് സ്‌കൂളുകളില്‍ നിലവിലുളള ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോഹന്‍ ഭാഗവതിനെ നേരത്തെ കളക്ടര്‍ വിലക്കിയത്. ജനപ്രതിനിധികള്‍ക്കോ, പ്രധാന അധ്യാപകനോ പതാക ഉയര്‍ത്താമെന്നും രാഷ്ട്രീയ നേതാക്കളെ എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്താന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നുമാണ് കളക്ടര്‍ വ്യക്തമാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സ്‌കൂള്‍ അധികൃതര്‍ക്കും എസ്പിക്കും ആര്‍എസ്എസ് നേതൃത്വത്തിനും കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു.