വിമാനത്താവളത്തിലെ പ്രതിഷേധം; 250 പേര്‍ക്കെതിരെ കേസെടുത്തു

നെടുമ്പാശേരി വിമാനത്താവളത്തില് ഉപരോധം നടത്തിയ 250 പേര്ക്കെതിരെ കേസെടുത്തു. സമരങ്ങള് നിരോധിച്ച മേഖലയില് സമരം നടത്തിയതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതിസുരക്ഷാ മേഖലയില് പെടുന്ന വിമാനത്താവളം പോലെയുള്ള പ്രദേശങ്ങളില് സമരം ചെയ്യുന്നത് കുറ്റകരമാണ്. ഇതേത്തുടര്ന്നാണ് നെടുമ്പാശേരി പോലീസ് കേസെടുത്തിരിക്കുന്നത്.
 | 
വിമാനത്താവളത്തിലെ പ്രതിഷേധം; 250 പേര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഉപരോധം നടത്തിയ 250 പേര്‍ക്കെതിരെ കേസെടുത്തു. സമരങ്ങള്‍ നിരോധിച്ച മേഖലയില്‍ സമരം നടത്തിയതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതിസുരക്ഷാ മേഖലയില്‍ പെടുന്ന വിമാനത്താവളം പോലെയുള്ള പ്രദേശങ്ങളില്‍ സമരം ചെയ്യുന്നത് കുറ്റകരമാണ്. ഇതേത്തുടര്‍ന്നാണ് നെടുമ്പാശേരി പോലീസ് കേസെടുത്തിരിക്കുന്നത്.

ഉപരോധ സമരം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന് സിയാല്‍ എംഡി പോലീസിനെ അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. അതേസമയം തൃപ്തിയുമായി പോലീസ് വീണ്ടും ചര്‍ച്ച നടത്തി.

നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് തൃപ്തി അറിയിച്ചുവെന്നാണ് വിവരം. താമസ സൗകര്യവും വാഹനവും സ്വയം ഒരുക്കിയാല്‍ സംരക്ഷണം നല്‍കാമെന്ന് പോലീസ് അറിയിച്ചു. ഇക്കാര്യത്തില്‍ ആലോചിച്ച ശേഷം മറുപടി നല്‍കാമെന്നാണ് തൃപ്തി പ്രതികരിച്ചിരിക്കുന്നത്.