Monday , 24 February 2020
News Updates

പാവക്കുളം ക്ഷേത്രത്തില്‍ യുവതിയെ ആക്രമിച്ച സംഭവം; 29 പേര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന പരിപാടിയില്‍ പ്രതിഷേധിച്ച യുവതിയെ ആക്രമിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. 29 സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെയാണ് നോര്‍ത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിനിരയായ തിരുവനന്തപുരം സ്വദേശിനി ആതിര നല്‍കിയ പരാതിയിലാണ് പരിപാടിയുടെ സംഘാടകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

തന്നെ സംഘം ചേര്‍ന്ന് ആക്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ആതിര പരാതിയില്‍ വ്യക്തമാക്കി. മാതൃയോഗം എന്ന പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി പരാമര്‍ശങ്ങള്‍ ഉണ്ടായത്. ക്ഷേത്രത്തിന് സമീപത്തെ ഹോസ്റ്റലില്‍ താമസിക്കുന്ന ആതിര ഇതിനെതിരെ പ്രതിഷേധിച്ചു.

ഇതേത്തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആതിരയെ പിടിച്ച് തള്ളുകയും കൊലവിളി മുഴക്കുകയും ചെയ്തു. പരിപാടി തടസപ്പെടുത്തിയെന്ന ബിജെപി പ്രവര്‍ത്തകയുടെ പരാതിയില്‍ ആതിരക്കെതിരെ പിന്നീട് പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു.

DONT MISS