മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യാശ്രമം; ന്യൂസ് 18 കേരളയിലെ നാല് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മാധ്യമപ്രവര്ത്തക ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില് ന്യൂസ് 18 കേരള ചാനലിലെ നാല് മുതിര്ന്ന മാധ്യമപ്രവര്ത്തകര്ക്കെതിരെ പോലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണക്കാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്.ചാനല് എഡിറ്റര് രാജീവ് ദേവരാജ്, സീനിയര് അസോസിയേറ്റ് എഡിറ്റര് ബി. ദിലീപ് കുമാര്, സീനിയര് ന്യൂസ് എഡിറ്റര് ലല്ലു ശശിധരന് പിള്ള, സി.എന്. പ്രകാശ് എന്നിവര്ക്കെതിരെയാണ് വഞ്ചിയൂര് പോലീസ് കേസെടുത്തത്.
 | 

മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യാശ്രമം; ന്യൂസ് 18 കേരളയിലെ നാല് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ന്യൂസ് 18 കേരള ചാനലിലെ നാല് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചാനല്‍ എഡിറ്റര്‍ രാജീവ് ദേവരാജ്, സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ബി. ദിലീപ് കുമാര്‍, സീനിയര്‍ ന്യൂസ് എഡിറ്റര്‍ ലല്ലു ശശിധരന്‍ പിള്ള, സി.എന്‍. പ്രകാശ് എന്നിവര്‍ക്കെതിരെയാണ് വഞ്ചിയൂര്‍ പോലീസ് കേസെടുത്തത്.

അന്വേഷണത്തിനായി കേസ് തുമ്പ പോലീസിന് കൈമാറി. ജോലി മികവില്ലെന്നും പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും കാട്ടി ചാനലിലെ ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് ചാനല്‍ മാനേജ്‌മെന്റ് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് വനിതാ മാധ്യമ പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇവര്‍ തിരുവനന്തപുരത്ത് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. മാധ്യമപ്രവര്‍ത്തകര്‍ പിരിച്ചുവിടല്‍ ഭീഷണിലാണെന്നും ചാനലില്‍ തൊഴില്‍ പീഡനമാണ് നടക്കുന്നതെന്നും ആരോപിച്ച് പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി സി. നാരായണന്‍ രംഗത്തെത്തിയിരുന്നു.