നിര്‍ദേശങ്ങള്‍ ലംഘിച്ച് കറക്കം; പാലക്കാട്ടെ കൊവിഡ് രോഗിക്കെതിരെ കേസെടുത്തു

നിര്ദേശങ്ങള് ലംഘിച്ച് കറങ്ങി നടക്കുകയും രോഗം പടരാന് കാരണമാകുകയും ചെയ്ത സംഭവത്തില് പാലക്കാട്ടെ കൊറോണ രോഗിക്കെതിരെ കേസെടുത്തു.
 | 
നിര്‍ദേശങ്ങള്‍ ലംഘിച്ച് കറക്കം; പാലക്കാട്ടെ കൊവിഡ് രോഗിക്കെതിരെ കേസെടുത്തു

പാലക്കാട്: നിര്‍ദേശങ്ങള്‍ ലംഘിച്ച് കറങ്ങി നടക്കുകയും രോഗം പടരാന്‍ കാരണമാകുകയും ചെയ്ത സംഭവത്തില്‍ പാലക്കാട്ടെ കൊറോണ രോഗിക്കെതിരെ കേസെടുത്തു. ദുബായില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ക്വാറന്റീനില്‍ കഴിയണമെന്ന നിര്‍ദേശം അനുസരിക്കാതെ 8 ദിവസത്തോളമാണ് ഇയാള്‍ സഞ്ചരിച്ചത്. മാര്‍ച്ച് 13നാണ് ഇയാള്‍ നാട്ടിലെത്തിയത്.

പിന്നീട് പള്ളിയില്‍ എത്ത് രണ്ട് ജുമാ നമസ്‌കാരങ്ങളില്‍ പങ്കെടുക്കുകയും ആശുപത്രികളിലും യത്തീം ഖാനയിലും സന്ദര്‍ശനം നടത്തുകയും ചെയ്തു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് 21-ാം തിയതിയാണ് ഇയാളെ ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ടെത്തിയത്.

പിന്നീട് നിരീക്ഷണത്തിലായിരുന്നു ഇയാള്‍ക്ക് ഇന്നലെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാളുടെ മകനും നിരീക്ഷണത്തിലാണ്. മകന്‍ കണ്ടക്ടറായി ജോലി ചെയ്യുകയാണ്. ഏഴ് അംഗങ്ങളുള്ള കുടുംബമാണ് ഇയാളുടേത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുടുംബാംഗങ്ങളുടെ സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കും.