ബെഡ് വിത്ത് ആക്ടിംഗ് പാക്കേജ് മലയാള സിനിമയിലുണ്ടെന്ന് നടി ഹിമ ശങ്കര്‍

മലയാള സിനിമയില് ബെഡ് വിത്ത് ആക്ടിംഗ് പാക്കേജുണ്ടെന്ന് നടി ഹിമ ശങ്കര്. സിനിമയില് എത്തിയ കാലത്ത് താനുള്പ്പെടെയുള്ള നടിമാര്ക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ട്. ശക്തമായ മറുപടി നല്കിയാല് ഈ ശല്യങ്ങള് ഒഴിയുമെങ്കിലും പിന്നീട് അവസരങ്ങള് ഇല്ലാതാകുമെന്ന് ഹിമ പറഞ്ഞു.
 | 

ബെഡ് വിത്ത് ആക്ടിംഗ് പാക്കേജ് മലയാള സിനിമയിലുണ്ടെന്ന് നടി ഹിമ ശങ്കര്‍

കൊച്ചി: മലയാള സിനിമയില്‍ ബെഡ് വിത്ത് ആക്ടിംഗ് പാക്കേജുണ്ടെന്ന് നടി ഹിമ ശങ്കര്‍. സിനിമയില്‍ എത്തിയ കാലത്ത് താനുള്‍പ്പെടെയുള്ള നടിമാര്‍ക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ട്. ശക്തമായ മറുപടി നല്‍കിയാല്‍ ഈ ശല്യങ്ങള്‍ ഒഴിയുമെങ്കിലും പിന്നീട് അവസരങ്ങള്‍ ഇല്ലാതാകുമെന്ന് ഹിമ പറഞ്ഞു.

സിനിമയില്‍ എത്തിയ സമയത്ത് ഒരാള്‍ തന്നെ വിളിച്ച് ഇത്തരത്തില്‍ സംസാരിച്ചു. അന്നാണ് സിനിമയിലെ പാക്കേജ് എന്ന വാക്ക് ആദ്യമായി കേള്‍ക്കുന്നത്. എന്താണ് പാക്കേജ് എന്നു ചോദിച്ചപ്പോള്‍ ബെഡ് വിത്ത് ആക്ടിംഗ് എന്നായിരുന്നു മറുപടി. അത്തരമൊരു സംഭവത്തിന് താനില്ല എന്ന് മറുപടി പറഞ്ഞുവെന്ന് ഹിമ പറയുന്നു.

ഗ്ലാമറസായിട്ടുള്ള വര്‍ക്കുകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അത് മോശമാണെന്നോ തെറ്റാണെന്നോ തനിക്ക് തോന്നിയിട്ടില്ല. എന്നാല്‍ അവളെ കിട്ടും എന്ന നിലയിലാണ് അതിനെ ആളുകള്‍ കാണുന്നതെന്ന് ഹിമ വ്യക്തമാക്കി. അനൂപ് മേനോന്‍ നായകനാകുന്ന സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിന്റെ പ്രചരണത്തിനായി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു ഹിമയുടെ വെളിപ്പെടുത്തല്‍