അവിനാശി അപകടത്തിന് കാരണം കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ ഉറങ്ങിയതെന്ന് മോട്ടോര്‍ വാഹന വകുപ്പ്

അവിനാശിയില് അപകടമുണ്ടായതിന് കാരണം കണ്ടെയ്നര് ലോറി ഡ്രൈവര് ഉറങ്ങിപ്പോയതാണെന്ന് മോട്ടോര് വാഹന വകുപ്പ്.
 | 
അവിനാശി അപകടത്തിന് കാരണം കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ ഉറങ്ങിയതെന്ന് മോട്ടോര്‍ വാഹന വകുപ്പ്

കോയമ്പത്തൂര്‍: അവിനാശിയില്‍ അപകടമുണ്ടായതിന് കാരണം കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. പാലക്കാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. റിപ്പോര്‍ട്ട് ഗതാഗത കമ്മീഷണര്‍ക്ക് നാളെ കൈമാറും. അപകട സ്ഥലത്ത് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയിരുന്നു.

ലോറിയുടെ ടയര്‍ പൊട്ടി നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നായിരുന്നു ഡ്രൈവര്‍ ഹേമരാജ് പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഇതിന് സാധ്യതയില്ലെന്ന് വിദഗ്ദ്ധ പരിശോധനയില്‍ മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. ഇറക്കമിറങ്ങി വരികയായിരുന്ന ലോറി ഡ്രൈവര്‍ ഉറങ്ങിയതോടെ വലതു ഭാഗത്തേക്ക് പോവുകയും ഡിവൈഡറില്‍ കയറി എതിര്‍ ട്രാക്കില്‍ വരികയായിരുന്ന ബസിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു എന്ന് കണ്ടെത്തി.

സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത ഡ്രൈവര്‍ ഹേമരാജിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരിക്കുകയാണ്. അശ്രദ്ധമായി വാഹനമോടിച്ചതിനുള്ള വകുപ്പും ചുമത്തിയിട്ടുണ്ട്. 19 പേരാണ് കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസില്‍ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്.