പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐ അന്വേഷണത്തിന് വിട്ട് ഹൈക്കോടതി

പോപ്പുലര് ഫിനാന്സ് തട്ടിപ്പ് കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി
 | 
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐ അന്വേഷണത്തിന് വിട്ട് ഹൈക്കോടതി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി. അന്വേഷണം സിബിഐക്ക് കൈമാറാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിക്ഷേപകരുടെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ബ്രാഞ്ചുകള്‍ എല്ലാം അടച്ചുപൂട്ടി പണവും സ്വര്‍ണ്ണവും കണ്ടുകെട്ടണമെന്നും കേസ് സിബിഐക്ക് കൈമാറുന്ന നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും കോടതി പറഞ്ഞു.

പരാതികള്‍ പ്രത്യേക കേസുകളായി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും കോടതി പറഞ്ഞു. പരാതികള്‍ ഒറ്റ കേസാക്കി അന്വേഷിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇത് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി.അരുണ്‍ ഈ നിര്‍ദേശം നല്‍കിയത്.

അന്വേഷണം സിബിഐയെ ഏല്‍പിക്കുകയാണെങ്കില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് പരിചയമുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു പ്രത്യേക സംഘം രൂപീകരിക്കണമെന്ന് സിബിഐ കോടതിയോട് അഭ്യര്‍ഥിച്ചു. ഈ ആവശ്യം കോടതി അംഗീകരിച്ചു.