ബാലഭാസ്‌കറിന്റെ മരണത്തില്‍ സ്റ്റീഫന്‍ ദേവസിയെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ

തിരുവനന്തപുരം: സംഗീതസംവിധായകന് ബാലഭാസ്കറിന്റെ മരണത്തില് സ്റ്റീഫന് ദേവസിയെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ. തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് സിബിഐ സ്റ്റീഫന് ദേവസിയോട് ആവശ്യപ്പെട്ടു. അതേസമയം ക്വാറന്റൈനില് കഴിയുന്നതിനാല് ഹാജരാകാന് കൂടുതല് സമയം വേണമെന്ന് സ്റ്റീഫന് ദേവസി അറിയിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം ചികിത്സയിലായിരുന്ന ബാലഭാസ്കറിനെ സ്റ്റീഫന് ദേവസി സന്ദര്ശിച്ചിരുന്നു. അന്ന് സംസാരിച്ച കാര്യങ്ങളെ കുറിച്ച് ചോദിച്ചറിയുന്നതിനാണ് സിബിഐ വിളിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. ബാലഭാസ്കറും സ്റ്റീഫനും തമ്മില് സാമ്പത്തിക ഇടപാടുകള് ഉണ്ടായിരുന്നു. സംഗീത പരിപാടികളും ഇരുവരും ഒരുമിച്ച് നടത്തിയിട്ടുണ്ട്. സ്റ്റീഫനെതിരെ ബാലഭാസ്കറിന്റെ
 | 
ബാലഭാസ്‌കറിന്റെ മരണത്തില്‍ സ്റ്റീഫന്‍ ദേവസിയെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ

തിരുവനന്തപുരം: സംഗീതസംവിധായകന്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ സ്റ്റീഫന്‍ ദേവസിയെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ. തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് സിബിഐ സ്റ്റീഫന്‍ ദേവസിയോട് ആവശ്യപ്പെട്ടു. അതേസമയം ക്വാറന്റൈനില്‍ കഴിയുന്നതിനാല്‍ ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് സ്റ്റീഫന്‍ ദേവസി അറിയിച്ചിട്ടുണ്ട്.

അപകടത്തിന് ശേഷം ചികിത്സയിലായിരുന്ന ബാലഭാസ്‌കറിനെ സ്റ്റീഫന്‍ ദേവസി സന്ദര്‍ശിച്ചിരുന്നു. അന്ന് സംസാരിച്ച കാര്യങ്ങളെ കുറിച്ച് ചോദിച്ചറിയുന്നതിനാണ് സിബിഐ വിളിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. ബാലഭാസ്‌കറും സ്റ്റീഫനും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. സംഗീത പരിപാടികളും ഇരുവരും ഒരുമിച്ച് നടത്തിയിട്ടുണ്ട്.

സ്റ്റീഫനെതിരെ ബാലഭാസ്‌കറിന്റെ ചില ബന്ധുക്കള്‍ നല്‍കിയ മൊഴിയും സിബിഐ നടപടിക്ക് കാരണമായിട്ടുണ്ട്. ഇപ്പോള്‍ അപകടം സംബന്ധിച്ചുള്ള അന്വേഷണമാണ് നടന്നു വരുന്നത്. ഇതിന് ശേഷം സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള അന്വേഷണവും നടക്കും.